»   » പൃഥ്വിയ്‌ക്കൊപ്പം വിദ്യ വീണ്ടും മലയാളത്തില്‍

പൃഥ്വിയ്‌ക്കൊപ്പം വിദ്യ വീണ്ടും മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
vidya balan
ബോളിവുഡ് സുന്ദരി വിദ്യ ബാലന്‍ വീണ്ടും മലയാളത്തിലെത്തുന്നു. അമല്‍ നീരദിന്റെ പുതിയ ചിത്രമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലൂടെയാണ് വീണ്ടും മോളിവുഡ് പ്രേക്ഷകരുടെ മനം കവരാന്‍ വിദ്യയെത്തുന്നത്.

ചിത്രത്തിലെ നായിക മലയാളസിനിമയ്ക്ക് പുറത്തുള്ള ആരെങ്കിലുമാവും എന്ന് സംവിധായകന്‍ മുന്‍പു തന്നെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിലെ നായികയാവാന്‍ ബോളിവുഡിലും കോളിവുഡിലുമുള്ള ചില നായികമാരെ സമീപിച്ചതായും വാര്‍ത്ത വന്നിരുന്നു. ഒടുവില്‍ അമല്‍ തന്റെ ചിത്രത്തിലേയ്ക്ക് പാലക്കാട്ടുകാരിയായ ഈ ബോളിവുഡ് സുന്ദരിയെ ഉറപ്പിച്ചുവെന്നാണ് അറിയുന്നത്.

പൃഥ്വിരാജും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. സിനിമയുടെ പേരില്‍ രാഷ്ട്രീയമുണ്ടെങ്കിലും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. 1940-50 കാലഘട്ടം പശ്ചാത്തലമായൊരുങ്ങുന്ന ചിത്രത്തിന്റെ പേര് നായകന്‍, നായിക, വില്ലന്‍ എന്നിവരെയാണ് സൂചിപ്പിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.

English summary
Director Amal Neerad has been trying to rope her in for his next flick, Arival Chuttika Nakshathram.The director mentioned that he has been on the look out for a lead actress who has a presence even beyond Mollywood. He seems to have now finalised on Vidya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam