»   » ബോണ്ട്‌ ചിത്രത്തിലേക്ക്‌ റഹ്മാന്‍?

ബോണ്ട്‌ ചിത്രത്തിലേക്ക്‌ റഹ്മാന്‍?

Posted By:
Subscribe to Filmibeat Malayalam
AR Rahman
ഇന്ത്യയുടെ സംഗീത മാന്ത്രികന്‍ പുതിയ ഉയരങ്ങളിലേക്ക്‌. ഹോളിവുഡിലെ അനശ്വര കഥാപാത്രമെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന ജയിംസ്‌ ബോണ്ടിന്റെ പുതിയ ചിത്രത്തിന്‌ സംഗീതമൊരുക്കാനുള്ള അവസരമാണ്‌ എആര്‍ റഹ്മാനെ തേടിയെത്തിയിരിക്കുന്നത്‌.

പുറത്തു വരുന്ന വാര്‍ത്തകളെ വിശ്വസിയ്‌ക്കാമെങ്കില്‍ ജെയിംസ്‌ ബോണ്ട്‌ പരമ്പരയിലെ ഇരുപത്തിമൂന്നാം ചിത്രത്തിന്‌ സംഗീതമൊരുക്കാനുള്ള ക്ഷണമാണ്‌ റഹ്മാന്‌ ലഭിച്ചിരിയ്‌ക്കുന്നത്‌. പതിറ്റാണ്ടുകളായി ലോകമൊട്ടാകെയുള്ള ബോണ്ട്‌ ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന ബോണ്ട്‌ സിനിമകളിലെ തീം മ്യൂസിക്‌ ഒരുക്കാന്‍ കഴിഞ്ഞാല്‍ റഹ്മാന്റെ കരിയറില്‍ അതൊരു വഴിത്തിരിവാകും.

ബാര്‍ബറ ബ്രോക്കോള്‍-മക്‌ ഡുഗല്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പുതിയ ബോണ്ട്‌ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. സ്ലംഡോഗിന്റെ സംവിധായകനായ ഡാനി ബോയ്‌ലിന്റെ ബീച്ച്‌ എന്ന സൂപ്പര്‍ഹിറ്റ്‌ ഹോളിവുഡ്‌ ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു മക്‌ ഡുഗല്‍.

സ്ലംഡോഗിലൂടെ റഹ്മാന്റെ പ്രതിഭ മനസ്സിലാക്കിയ ഡാനി ബോയ്‌ല്‍ തന്നെയാണ്‌ പുതിയ ബോണ്ട്‌ ചിത്രവുമായി സഹകരിയ്‌ക്കാന്‍ റഹ്മാന്‌ അവസരമൊരുക്കിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam