»   » കൊച്ചിയിലൂടെ അര്‍ച്ചന നായികയാവുന്നു

കൊച്ചിയിലൂടെ അര്‍ച്ചന നായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Archana
മിനി സ്‌ക്രീനിലെ താരറാണി അര്‍ച്ചന വെള്ളിത്തിരയിലേക്ക്. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലായ എന്റെ മാനസപുത്രിയില്‍ ഗ്ലോറിയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഓമനയായ അര്‍ച്ചന എസ് കിഷോര്‍ സംവിധാനം ചെയ്യുന്ന കൊച്ചിയെന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെ നായികയാവുന്നത്.

കിരണ്‍ ടിവിയിലൂടെയും മറ്റും അവതാരകയായി കരിയര്‍ ആരംഭിച്ച അര്‍ച്ചന തമിഴ്‌നാട്ടിലെ ചാനല്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാണ്. മാനസപുത്രി തമിഴ് ചാനലായ വിജയ് യില്‍ 'മഹാറാണി' എന്ന പേരില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ജഗദീഷ് വില്ലനായെത്തുന്ന ചിത്രത്തില്‍ മീരാ വാസുദേവ്, ചന്ദ്രു, കിഷോര്‍ തമിഴ് താരം നാസര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് സ്റ്റാര്‍ ടാക്കീസിന്റെ ബാനറില്‍ ഗിരിയാണ്.

English summary
TV anchor-turned-serial actress Archana, who shot to fame with Asianet's popular Malayalam serial ‘Ente Manasaputhri’ (aired in Tamil as ‘Maha Rani’ through Vijay TV), is debuting in films. The actress will handle a meaty role as Rani in director S. Kishore's Malayalam film Kochi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam