»   » സാഗര്‍ ഏലിയാസ്‌ ജാക്കിക്ക്‌ നിരോധനമില്ല

സാഗര്‍ ഏലിയാസ്‌ ജാക്കിക്ക്‌ നിരോധനമില്ല

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലിന്റെ ആരാധകര്‍ക്ക്‌ ആശ്വസിയ്‌ക്കാം, വന്‍ പ്രതീക്ഷകളോടെ കാത്തിരിയ്‌ക്കുന്ന അമല്‍നീരദ്‌-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡ്‌ മുന്‍നിശ്ചയപ്രകാരം മാര്‍ച്ച്‌ 27ന്‌ തിയറ്ററുകളിലെത്തും.

ഏലിയാസ്‌ ജാക്കിയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയതായി കേരള ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ ലിബര്‍ട്ടി ബഷീര്‍ ആണ്‌ അറിയിച്ചത്‌. ചിത്രത്തിനെതിരെ കെഎഫ്‌ഇഎഫ്‌ ഏര്‍പ്പെടുത്തിയ നിരോധനം ചിത്രത്തിന്റെ റിലീസ്‌ വൈകിയ്‌ക്കുമോ എന്ന ആശങ്ക ഉയര്‍ത്തിയിരുന്നു.

ആശീര്‍വാദ്‌ പ്രൊഡക്ഷന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തിന്‌ മിനിമം ഗ്യാരണ്ടി തുക വേണമെന്ന്‌ നിര്‍മാതാവ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മേലില്‍ ഒരു ചിത്രവും മിനിമം ഗ്യാരണ്ടി സമ്പ്രദായത്തില്‍ എടുക്കില്ലെന്ന എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ തീരുമാനമെടുത്തതോടെ ചിത്രത്തിന്റെ റിലീസ്‌ അനിശ്ചിതത്വത്തിലായിരുന്നു.

തിരുവനന്തപുരത്തെ ശ്രീകുമാര്‍ തിയറ്റര്‍ ഉടമ എസ്‌. മുരുകന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ്‌ പ്രശ്‌നം പരിഹരിച്ചത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam