»   » ഭാര്യ സ്വന്തം സുഹൃത്തില്‍ ഉര്‍വശി

ഭാര്യ സ്വന്തം സുഹൃത്തില്‍ ഉര്‍വശി

Subscribe to Filmibeat Malayalam

 

ഉര്‍വശിയെ മറന്നുകളയാന്‍ മലയാളചലച്ചിത്രലോകത്തിന്‌ കഴിയില്ല. ഓര്‍മ്മയില്‍ നിന്നുമായാത്ത ഒട്ടേറെ നല്ല വേഷങ്ങള്‍ ഉര്‍വശി മലയാളി പ്രേക്ഷകര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.

ഏറ്റവും ഒടുവില്‍ അച്ചുവിന്റെ അമ്മയെന്ന ചിത്രത്തില്‍ മീരാ ജാസ്‌മിന്റെ അമ്മയായി അഭിനയിച്ചപ്പോഴും ശ്രദ്ധിക്കപ്പെട്ടത്‌ കൂടുതലും ഉര്‍വശിയുടെ പ്രകടനമാണെന്നതില്‍ സംശയമില്ല.

ഇപ്പോഴിതാ ഉര്‍വശി വീണ്ടും നായികയായെത്തുന്നു. ഭാര്യ സ്വന്തം സുഹൃത്ത്‌ എന്ന ചിത്രത്തിലാണ്‌ ഉര്‍വശി നായികാവേഷം ചെയ്യുന്നത്‌. വേണു നാഗവള്ളിയാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. ജ്യോതിര്‍മയി, പത്മപ്രിയ എന്നിവരും ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌.

മുകേഷ്‌, ജഗതി ശ്രീകുമാര്‍, തിലകന്‍, ഇന്ദ്രന്‍സ്‌, ശ്രുതി ലക്ഷ്‌മി, സുകുമാരി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ചെറിയാന്‍ കല്‍പകവാടിയും വേണു നാഗവള്ളിയും ചേര്‍ന്നാണ്‌ തിരക്കഥ എഴുതിയിരിക്കുന്നത്‌. അലക്‌സ്‌ പോളാണ്‌ ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്‌തിരിക്കുന്നത്‌്‌.

ചിത്രത്തിന്റെ ചിത്രീകരണവും മറ്റു ജോലികളുമെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഫെബ്രുവരി 27ന്‌ എമറൈറ്റ്‌സ്‌ ഫിലിംസ്‌ ചിത്രം തിയേറ്ററില്‍ എത്തിയ്‌ക്കും.

മലയാളത്തില്‍ നല്ല സ്‌ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകുന്നില്ലെന്നും അച്ചുവിന്റെ അമ്മയ്‌ക്കുശേഷം പറയത്തക്ക നല്ലവേഷങ്ങളൊന്നും മലയാളത്തില്‍ തനിക്ക്‌ ലഭിച്ചില്ലെന്നും മുമ്പ്‌ പല അഭിമുഖങ്ങളിലും മറ്റുമായി ഉര്‍വശി പറഞ്ഞിരുന്നു.

അച്ചുവിന്റെ അമ്മയിലേതുപോലെതന്നെ ഒരു ശക്തമായ സ്‌ത്രീകഥാപാത്രമാണ്‌ ഭാര്യ സ്വന്തം സുഹൃത്ത്‌ എന്ന ചിത്രത്തിലെ ഉര്‍വശിയുടെ വേഷം എന്നാണ്‌ അറിയുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam