»   » കാണ്ടഹാറിന് വേണ്ടി ബിഗ് ബി പ്രതിഫലം വാങ്ങില്ല

കാണ്ടഹാറിന് വേണ്ടി ബിഗ് ബി പ്രതിഫലം വാങ്ങില്ല

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
മോഹന്‍ലാല്‍ ചിത്രമായ കാണ്ടഹാറില്‍ അഭിനയിക്കുന്നതിന് ബിഗ് ബി പ്രതിഫലം വാങ്ങില്ല. തന്റെ ബ്ലോഗിലൂടെയാണ് അമിതാഭ് ബച്ചന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരമായ ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ബോളിവുഡ് ചക്രവര്‍ത്തി ഇങ്ങനെയൊരു തീരുമാനമെടുത്തത്.

കാണ്ടഹാറിലേക്ക് ക്ഷണം ലഭിച്ചതിനെപ്പറ്റിയും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിനെപ്പറ്റിയും തന്റെ ബ്ലോഗിലൂടെ ബച്ചന്‍ വിശദീകരിയ്ക്കുന്നത് ഇങ്ങനെയാണ്. ഈയിടെ കേരളം സന്ദര്‍ശിച്ചപ്പോള്‍ സംവിധായകന്‍ മേജര്‍ രവി ഈ പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച നടന്‍മാരിലൊരാളായ ലാല്‍ നായകനാവുന്ന ചിത്രത്തില്‍ ഒരു ഗസ്റ്റ് റോള്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് രവി സമീപിച്ചത്. അത് താന്‍ സ്വീകരിച്ചു.

പിന്നീട് കരാര്‍ ഒപ്പുവെയ്ക്കുന്നതിനും പ്രതിഫലം ഉറപ്പിയ്ക്കുന്നതിനുമായി സംവിധായകനും മറ്റും തന്നെ നേരില്‍ വന്നു കണ്ടു. വെറും മൂന്ന് ദിവസത്തെ അഭിനയത്തിന് പ്രതിഫലമോ അതിന് ഞാന്‍ ഒരുക്കമല്ല, മോഹന്‍ലാലുമൊത്ത് അഭിനയിക്കുന്നത് തന്നെ വലിയൊരു കാര്യമാണ്. അതിന് പ്രതിഫലം വേണ്ട, മോഹന്‍ലാലിനൊപ്പം ഒരു മലയാള സിനിമയല്‍ അഭിനയിക്കുന്നത് ഒരു ബഹുമതിയായാണ് താന്‍ കാണുന്നതെന്നും ബിഗ് ബി തന്റെ ബ്ലോഗിലെഴുതുന്നു.

ചിത്രത്തില്‍ താന്‍ അഭിനയിക്കുന്ന രംഗങ്ങള്‍ ഒരു പക്ഷേ ഊട്ടിയിലായിരിക്കും ഷൂട്ട് ചെയ്യുകയെന്നും ബച്ചന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam