»   » സിന്ധുരാജിന് മമ്മൂട്ടി, പൃഥ്വി, ദിലീപ് ചിത്രങ്ങള്‍

സിന്ധുരാജിന് മമ്മൂട്ടി, പൃഥ്വി, ദിലീപ് ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
കഴിഞ്ഞവര്‍ഷത്തെ രണ്ട് ഹിറ്റുകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച തിരക്കഥാകൃത്ത് എം സിന്ധുരാജിനെ തേടി ഒരുപിടി അവസരങ്ങള്‍. പുതിയ മുഖം, എല്‍സമ്മ ഒരു ആണ്‍കുട്ടി എന്നി ഹിറ്റുകളുടെ തിരക്കഥയൊരുക്കിയ സിന്ധുരാജ് മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ് ചിത്രങ്ങളുടെ പണിപ്പുരയിലാണ്.

ഇതില്‍ മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷമാദ്യം ആരംഭിയ്ക്കും. മോനായി എന്നൊരു കഥാപാത്രത്തെയാണ് മമ്മൂട്ടിയ്ക്കായി സിന്ധുരാജ് ഈ സിനിമയില്‍ സൃഷ്ടിയ്ക്കുന്നത്.

ഇനിയും പേരിട്ടില്ലാത്ത സിനിമയിലെ നായികകഥാപാത്രത്തിന് മല്ലികയെന്നാണ് പേരിട്ടിരിയ്ക്കുന്നത്. മോനായിയും മല്ലികയും ഒരു ജയിലില്‍ നിന്ന് തുടങ്ങുന്ന ഒരു യാത്രയുടെ കഥയാണ് ജോണി ആന്റണി രചിച്ചിരിയ്ക്കുന്നത്. 2012ലെ വിഷുച്ചിത്രമായിട്ടായിരിക്കും ഈ സിനിമ തിയറ്ററുകളിലെത്തുക.

ഷാഫി ദിലീപ് ചിത്രവും ലാല്‍ജോസിന് വേണ്ടി മറ്റൊരു സിനിമയും സിന്ധുരാജ് കരാറായിട്ടുണ്ട്. ഇതിന് പുറമെ ഷാജികൈലാസ്-പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയാണ് സിന്ധുരാജ് തൂലിക ചലിപ്പിയ്ക്കുന്നത്. പൂര്‍ണമായും ഗോവയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിയ്ക്കുന്ന സിനിമ ആക്ഷനും പ്രണയത്തിനും പ്രാധാന്യം കൊടുത്തുള്ള കുടുംബചിത്രമാണ്.

English summary
Director Johny Antony is again getting ready to be with the megastar Mammootty for his next movie.This time he will not be with his favourite scriptwriters 'Sibi K Thomas and Udhay Krishna, but will be making a movie with a scripts from M Sindhuraj.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam