»   » കാസനോവ ജനുവരിയില്‍ തുടങ്ങും

കാസനോവ ജനുവരിയില്‍ തുടങ്ങും

Subscribe to Filmibeat Malayalam
Casanova
മോഹന്‍ലാലിന്റെ ഡ്രീംപ്രൊജക്ടുകളിലൊന്നായ കാസനോവക്ക്‌ പുതുജീവന്‍. ഉദയനാണ്‌ താരമെന്ന സൂപ്പര്‍ ഹിറ്റിന്‌ ശേഷം ലാല്‍-റോഷന്‍ ആന്‍ഡ്രൂസ്‌ കൂട്ടുകെട്ട്‌ വീണ്ടുമെന്ന വിശേഷണത്തോടെ കഴിഞ്ഞ ഏപ്രില്‍ ഷൂട്ടിങ്‌ ആരംഭിയ്‌ക്കാനിരുന്ന കാസനോവ അവസാന നിമിഷത്തിലായിരുന്നു മാറ്റിവെക്കപ്പെട്ടത്‌. വലിയ ആഘോഷങ്ങളോടെ ചിത്രം പ്രഖ്യാപിച്ചതിന്‌ ശേഷമായിരുന്നു ഇത.

മാര്‍ച്ചില്‍ തിയറ്ററുകളിലെത്തിയ ലാലിന്റെ സാഗര്‍ ഏലിയാസ്‌ ജാക്കിയുടെ വന്‍പരാജയമാണ്‌ കാസനോവ ഉപേക്ഷിയ്‌ക്കാന്‍ കാരണമെന്ന്‌ അന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. പത്തു കോടിയുടെ ബജറ്റില്‍ ഒരുക്കുന്ന കാസനോവയുടെ വിജയസാധ്യത വിലയിരുത്തിയ നിര്‍മാതാക്കള്‍ ചിത്രത്തില്‍ പിന്‍മാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രശസ്‌ത റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ ഗ്രൂപ്പായ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പാണ്‌ കാസനോവ നിര്‍മ്മിയ്‌ക്കാനിരുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

എന്തായാലും അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിട്ട്‌ 2010 ജനുവരിയില്‍ കാസനോവയുടെ ഷൂട്ടിങ്‌ ആരംഭിയ്‌ക്കാനാണ്‌ റോഷന്‍ ആന്‍ഡ്രൂസ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌. നേരത്തെ തീരുമാനിച്ചിരുന്ന വിയന്നയ്‌ക്ക്‌ പകരം കേപ്‌ ടൗണില്‍ സിനിമ ചിത്രീകരിയ്‌ക്കുമെന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍. ആര്യ, ലക്ഷ്‌മി റായി, ജഗതി ശ്രീകുമാര്‍ തുടങ്ങി വന്‍താര തന്നെ ചിത്രത്തിന്‌ വേണ്ടി ലാലിനൊപ്പം ചിത്രത്തിലുണ്ടാകുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam