»   » മമ്മൂട്ടി ചളി പടങ്ങള്‍ ചെയ്യുന്നുവെന്ന് ചേരന്‍

മമ്മൂട്ടി ചളി പടങ്ങള്‍ ചെയ്യുന്നുവെന്ന് ചേരന്‍

Posted By:
Subscribe to Filmibeat Malayalam
Cheran
തമിഴ് നടനും സംവിധായകനുമായ ചേരന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കെതിരെ. കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തിനിടയിലാണ് ചേരന്‍ മമ്മൂട്ടിയെ വിമര്‍ശിച്ചത്.

മമ്മൂട്ടി നായകനായ വന്ദേമാതരം, അണ്ണന്‍ തമ്പി തുടങ്ങിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ താന്‍ അതിശയിച്ചുപോയെന്നും മറ്റു മലയാള ചലച്ചത്രങ്ങളുമായി താരതമ്യംപ്പെടുത്തുമ്പോള്‍ ഇത്തരം ചിത്രങ്ങള്‍ മലയാളത്തിന്റെ നിലവാരം താഴ്ത്തുന്നതാണെന്നും ചേരന്‍ പറഞ്ഞു.

മമ്മൂട്ടി വളരെനല്ല നടനാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ അദ്ദേഹം ഇത്തരം ചിത്രങ്ങള്‍ ചെയ്യുന്നത് ആരാധകരെ നിരാശരാക്കും. ഇത്തരം ചിത്രങ്ങളുടെ മലയാളി പ്രേക്ഷരുടെ ആസ്വാദനക്ഷമതയെയും സൗന്ദര്യ സങ്കല്‍പ്പങ്ങളെയും നിലംപരിശാക്കുന്നതാണ.

മമ്മൂട്ടി ഷര്‍്ട്ട് ധരിക്കുമ്പോഴും കാലുയര്‍ത്തുമ്പോഴും പ്രത്യേക തരം സൗണ്ട് ഇഫക്ട് നല്‍കിയിരിക്കുന്നു. മുമ്പ് രജനീകാന്തും മറ്റ് തമിഴ് താരങ്ങളും ഇങ്ങനെ ചെയ്യുന്നതിന് മമ്മൂട്ടി വിമര്‍ശിച്ചിട്ടുണ്ട്. എന്നിട്ട് ഇപ്പോള്‍ അദ്ദേഹം തന്നെ ഇതെല്ലാം ചെയ്യു്ന്നു. എനിക്കീ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്നില്ല- ചേരന്‍ പറഞ്ഞു.

എന്നാല്‍ നല്ല മലയാള ചിത്രങ്ങളെ പ്രശംസിക്കാനും ചേരന്‍ മറന്നില്ല. കേരള കഫേ, പഴശ്ശിരാജ, പാലേരിമാണിക്യം തുടങ്ങിയ ചിത്രങ്ങള്‍ വളരെ മനോഹരങ്ങളാണെന്നും ഇത്തരം മൂല്യമുള്ള ചിത്രങ്ങളാണ് മമ്മൂട്ടിയെപ്പോലുള്ള നടന്മാര്‍ ചെയ്യേണ്ടതെന്നും ചേരന്‍ പറഞ്ഞു. ഭ്രമരമെന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയവും പ്രശംസനീയമാണെന്നാണ് ചേരന്റെ അഭിപ്രായം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam