»   » ഇനി ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ കാലം

ഇനി ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ കാലം

Posted By:
Subscribe to Filmibeat Malayalam
Christian Brothers
ട്വന്റി20യ്ക്ക് ശേഷം മോളിവുഡ് കണ്ട ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ മൂവി ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തിയറ്ററുകളിലേക്ക്. ജോഷി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്‍, ലക്ഷ്മി റായി, കാവ്യ മാധവന്‍, ലക്ഷ്മി ഗോപാല സ്വാമി, കനിഹ എന്നിങ്ങനെ വന്‍താരനിരയാണ് അണിനിരക്കുന്നത്. ട്വന്റി20യുടെ തിരനാടകമെഴുതിയ സിബി ഉദയന്‍മാര്‍ തന്നെയാണ് മള്‍ട്ടിസ്റ്റാര്‍ മൂവിയ്ക്കും തൂലിക ചലിപ്പിച്ചിരിയ്ക്കുന്നത്.

2 മണിക്കൂര്‍ 55 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മാര്‍ച്ച് 18ന് റിലീസ് ചെയ്യുമ്പോള്‍ അതും ഒരു ചരിത്രമായി മാറും. ഏറ്റവുമധികം തിയറ്ററുകളില്‍ റിലീസ് ചെയ്ത മലയാള ചിത്രമെന്ന ബഹുമതിയാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിനെ കാത്തിരിയ്ക്കുന്നത്.

കേരളത്തിനകത്തും പുറത്തുമായി 170 തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ചെന്നൈ, ബാംഗ്ലൂര്‍ എന്നിങ്ങനെ വന്‍ മെട്രോകളിലെല്ലാം സിനിമ റിലീസ് ചെയ്യുന്നുണ്ട്.

കോടികളുടെ ബജറ്റില്‍ എവി അനൂപും സുബൈറും ചേര്‍ന്ന് നിര്‍മിച്ച ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ബോക്‌സ് ഓഫീസ് റെക്കാര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് സിനിമാ പണ്ഡിറ്റുകളുടെ പ്രവചനം.

English summary
Veteran Joshi's big budget multi-starrer Christian Brothers has completed censor formalities.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam