»   » നയന്‍താരയുടെ ഇലക്ട്ര കോടതി തടഞ്ഞു

നയന്‍താരയുടെ ഇലക്ട്ര കോടതി തടഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Electra
നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതിരിപ്പിക്കുന്ന ശ്യാമപ്രസാദ് ചിത്രം ഇലക്ട്രയുടെ റിലീസും വിതരണവും എറണാകുളം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി തടഞ്ഞു.

ചലച്ചിത്ര വിതരണക്കാരായ മാര്‍ട്ടിന്‍ സബാസ്റ്റ്യന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്.

താനുമായുള്ള രേഖാമൂലമുള്ള കരാര്‍ ലംഘിച്ച് ചിത്രം നിര്‍മാതാവ് റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് മാര്‍ട്ടിന്‍ സബാസ്റ്റ്യന്‍ ഹര്‍ജി നല്‍കിയത്.

രസിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിന്ധ്യനാണ് ചിത്രം നിര്‍്മ്മിച്ചിരിക്കുന്നത്. നയന്‍താരയെക്കൂടാതെ മനീഷ കൊയ്രാള, പ്രകാശ് രാജ്, ബിജുമേനോന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ശ്യാമപ്രസാദും കിരണ്‍ പ്രഭാകറും ചേര്‍ന്നാണ് ഇതിന്റെ തിരക്കഥ ഒരുക്കിയത്.


Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam