»   » ദിലീപിനൊപ്പം ആടിപ്പാടാന്‍ 10 നായികമാര്‍

ദിലീപിനൊപ്പം ആടിപ്പാടാന്‍ 10 നായികമാര്‍

Posted By:
Subscribe to Filmibeat Malayalam
Dileep
ദിലീപിനെ ജനപ്രിയ താരമായി മാറ്റിയ പറക്കുംതളികയെന്ന സിനിമ ഓര്‍മ്മയില്ലേ. ശരാശരിയിലൊതുങ്ങേണ്ട സിനിമയെ മെഗാഹിറ്റാക്കി മാറ്റിയത് ഈ പറക്കുംതളികയിലെ ഗാനരംഗമായിരുന്നു. കിടിലന്‍ നമ്പറുകള്‍ ഉള്‍ക്കൊള്ളിച്ച ഗാനംകണ്ടവരെല്ലാം തിയറ്ററുകളിലെത്തിയതോടെ സിനിമയും വമ്പന്‍ വിജയമായി.

ഇതോടെയാണ് ദിലീപ് സിനിമകളിലെ ഗാനരംഗങ്ങള്‍ക്ക് പ്രധാന്യമേറിയത്. നടന്റെ സിനിമയില്‍ ഇത്തരം ഗാനങ്ങള്‍ ഉള്‍ക്കൊള്ളിയ്ക്കാന്‍ പിന്നീടു വന്ന സംവിധായകരെല്ലാം ശ്രമിച്ചിട്ടുണ്ട്. പരസ്യങ്ങളും ട്രെയിലറുകളിലും സ്ഥാനംപിടിയ്ക്കുന്ന ഗാനരംഗങ്ങള്‍ പ്രേക്ഷകരെ തിയറ്ററുകളിലെത്തിയ്ക്കാറുമുണ്ട്. ഏറ്റവുമൊടുവില്‍ ദിലീപിന്റെ നൂറാം ചിത്രമായ കാര്യസ്ഥനിലെ ഗാനരംഗത്തില്‍ സീരിയല്‍ താരങ്ങള്‍ അണിനിരന്നത് ആരുംമറന്നിട്ടുണ്ടാവില്ല.

ഇപ്പോഴിതാ സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ദിലീപ് ചിത്രം മിസ്റ്റര്‍ മരുമകനിലും ഇതുപോലൊരു മ്യൂസിക് നമ്പറുണ്ട്. സിനിമയിലെ ഒരു ഗാനരംഗത്തില്‍ പത്ത് നായികമാരാണ് പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കുമിത്. ബാലതാരമായി തിളങ്ങിയ സനുഷ ആദ്യമായ നായികയാവുന്ന ചിത്രത്തില്‍ ഖുശ്ബുവും ഭാഗ്യരാജുമാണ് മറ്റു പ്രധാനതാരങ്ങള്‍.

English summary
Now Dileep is all set to do another innovative song sequence for his new movie 'Mr Marumakan'. The movie will have ten heroines of Mollywood appearing in a song with Dileep. The song will be biggest highlight of the movie directed by Sandhya Mohan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam