»   » ഫെഫ്കക്കാര്‍ നായികയെ തടഞ്ഞെന്ന് വിനയന്‍

ഫെഫ്കക്കാര്‍ നായികയെ തടഞ്ഞെന്ന് വിനയന്‍

Posted By:
Subscribe to Filmibeat Malayalam
Vinayan
കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം സംവിധായകന്‍ വിനയന്‍ വീണ്ടും ഫെഫ്കയ്‌ക്കെതിരെ. ഫെഫ്കയുടെ ഒരു ഉന്നത ഭാരവാഹിയും പ്രമുഖ സംവിധായകനും തന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും പുതുമുഖ നായികയെ വിലക്കിയെന്നാണ് വിനയന്റെ പുതിയ ആരോപണം.

വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ അഭിനയിച്ച മേഘ്‌നയെയായിരുന്നുവത്രേ ഇവര്‍ വിലക്കിയത്. മേഘ്‌നയുടെ സാന്നിധ്യത്തിലായിരുന്നു വിനയന്റെ ആരോപണങ്ങള്‍.

അന്‍പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയശേഷം ഒരു മുതിര്‍ന്ന നടന്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്നു പിന്‍മാറിയെന്നും ഇത് വേദനാ ജനകമാണെന്നും വിനയന്‍ പറഞ്ഞു. ഒപ്പം ഇപ്പോള്‍ നടന്‍ തിലകനെതിരെയുള്ള വിലക്ക് നീക്കിയെന്ന ഫെഫ്കയുടെ പ്രഖ്യാപനം അപഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ ചിത്രമായ രഘുവിന്റെ സ്വന്തം റസിയയുടെ ഓഡിയോ സിഡി പ്രകാശനച്ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഫെഫ്ക വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴും താന്‍ അഭിനയരംഗത്തു സജീവമായിരുന്നുവെന്നു ചടങ്ങില്‍ പങ്കെടുത്ത നടന്‍ തിലകന്‍ പറഞ്ഞു. നാടകത്തില്‍ സജീവമായിരുന്നു. പക്ഷേ, അവിടെയും ഫാന്‍സ് അസോസിയേഷന്‍കാര്‍ വന്നു കൂവി.

കൂവിയാല്‍ തോല്‍ക്കുന്നയാളല്ല ഞാന്‍ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നു കൂടി തെളിയിക്കാനാണു ഞാന്‍ വിനയന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്, ഇനിയും അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്യും.


English summary
Director Vinayan and Actor Vinayan were lashed out at FEFKA over thier stand. Vinayan alleged that FEFKA members tried to stop a new face actress from his movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam