»   » ഡോണ്‍ കുടുങ്ങും?

ഡോണ്‍ കുടുങ്ങും?

Posted By:
Subscribe to Filmibeat Malayalam
Don 2
ഡോണിന്റെ സിനിമയെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ അതിലും ബുദ്ധിമുട്ടാണ് ഡോണിനെ പിടിയ്ക്കാന്‍. ബോളിവുഡ് സ്‌ക്രീനിലെ അധോലോക നായകന്‍മാരില്‍ സൂപ്പര്‍താരമായ ഡോണിന് ചേരുന്ന വിശേഷം ഇതാണ്.

പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഡോണ്‍ എന്ന ക്യാരക്ടറിന് ഇപ്പോഴും തിളക്കം കുറഞ്ഞിട്ടില്ല. ബച്ചനെ ബിഗ് ബിയാക്കിയ ഡോണിന്റെ അന്യഭാഷ റീമേക്കുകളും തുടര്‍ച്ചകളും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു.

ബച്ചന്‍ അനശ്വരമാക്കിയ ഡോണ്‍ 2006ല്‍ ഷാരൂഖ് വീണ്ടും അവതരിപ്പിച്ചപ്പോഴും ലക്ഷ്യം തെറ്റിയില്ല.
ഡോണ്‍, ദി ചേസ് ബിഗിന്‍സ് എഗെയ്ന്‍ എന്നായിരുന്നു ടൈറ്റില്‍. ഇപ്പോള്‍ ഡോണ്‍ 2 കിങ് ഇസ് ബാക്കിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്.

എന്തായാലും ഡോണ്‍ 2 ഒരു വിവാദത്തില്‍ കുടുങ്ങിക്കഴിഞ്ഞു. 1978ല്‍ ബച്ചനെ നായകനാക്കി ഡോണ്‍ നിര്‍മിച്ച നരിമാന്‍ ഫിലിംസാണു രംഗത്തിറങ്ങിയിരിക്കുന്നത്. കോപ്പി റൈറ്റ് പ്രശ്‌നങ്ങളുടെ ലംഘനമുണ്ടെന്നു കാണിച്ച് അവര്‍ ഡോണ്‍ 2ന്റെ നിര്‍മാതാക്കളായ എക്‌സല്‍ എന്റര്‍റ്റെയ്ന്‍മെന്റിന് ലീഗല്‍ നോട്ടിസ് അയച്ചുകഴിഞ്ഞു. ഡോണ്‍ എന്ന ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശമാണു നല്‍കിയത് അതിന്റെ തുടര്‍ച്ചകള്‍ നിര്‍മിക്കാന്‍ അവകാശം നല്‍കിയിട്ടില്ല എന്നാണു നരിമാന്‍ ഫിലിംസ് ഉന്നയിക്കുന്ന പ്രധാന വാദം.

എന്നാല്‍ എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് ഈ വാദങ്ങളെല്ലാം തള്ളിക്കളയുന്നു. ഡിസംബര്‍ ഇരുപത്തിമൂന്നിന് ഡോണ്‍ 2, ദി കിങ് ഇസ് ബാക്ക് തിയറ്ററില്‍ എത്താനിരിക്കെയാണു സിനിമ നിയമക്കുരുക്കില്‍ അകപ്പെടുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഡോണിന്റെ മൂന്നാംഭാഗം സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

English summary
December’s most awaited release, Farhan Akhtar’s Don 2 has run into troubled waters. The producers of the original Don, Nariman Films have sued Excel Entertainment for proceeding with a sequel with buying rights from the production house

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam