»   » ഒടുവില്‍ പൃഥ്വിരാജ് ക്ഷമ ചോദിച്ചു

ഒടുവില്‍ പൃഥ്വിരാജ് ക്ഷമ ചോദിച്ചു

Posted By:
Subscribe to Filmibeat Malayalam
Prithviraj and Supriya
ഒടുവില്‍ രഹസ്യമായി വിവാഹം ചെയ്തതിന് നടന്‍ പൃഥ്വിരാജ് ക്ഷമചോദിക്കുന്നു. പുതിയ ചിത്രമായ മാണിക്യക്കല്ലിന്റെ പ്രചാരണപരിപാടിയുമായി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് പൃഥ്വി ആരെയും അറിയിക്കാതെ വിവാഹം നടത്തിയതില്‍ ക്ഷമചോദിച്ചത്. ഇത്തരത്തില്‍ വിവാഹം നടത്താനുള്ള കാരണങ്ങളും പൃഥ്വി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.

തിരുവനന്തപുരം പ്രസക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടി നടക്കുന്നതിനിടെയാണ് വിവാഹത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്. ചോദ്യം പൃഥ്വി പ്രതീക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് തോന്നുന്നു.

വിവാഹം സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ വിവാഹക്കാര്യം രഹസ്യമാക്കി വച്ചത്. ഒന്ന് എന്റെ ഭാര്യയായ സുപ്രിയാ മേനോന്‍ ഒരു മാദ്ധ്യമ പ്രവര്‍ത്തകയാണ്. അവള്‍ക്ക് ഇലക്ഷന്‍ വാര്‍ത്തകള്‍ എടുക്കാനും മറ്റും കേരളത്തിലും വരേണ്ടി വരും. അവളുടെ പേര് ഞാന്‍ വെളിപ്പെടുത്തിയാല്‍, അത് അവളുടെ ജോലിയെ ബാധിക്കും. പൃഥ്വിരാജിന്റെ കാമുകി എന്ന നിലയില്‍ അവള്‍ ശ്രദ്ധിക്കപ്പെടും.

രണ്ടാമത്തെ കാരണം ഞാനിഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ താലിക്കെട്ടുന്നത് എന്റെ അച്ഛന്റെ ഫോട്ടോയുടെ മുന്നില്‍ വച്ചായിരിക്കണമെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ആ ചടങ്ങിന് സാക്ഷിയാകാന്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമെ പാടുള്ളൂ എന്നതും എന്റെ ഒരു ആഗ്രഹമായിരുന്നു- പൃഥ്വി പറഞ്ഞു.

ഭാര്യയ്ക്കും തനിക്കും തുല്ല്യ പങ്കാളിത്തമുള്ള ദാമ്പത്യ ജീവിതമാണ് നയിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. വിവാഹം കഴിഞ്ഞുവെന്നു കരുതി സിനിമയില്‍ തന്റെ മാര്‍ക്കറ്റിന് കുറവൊന്നും സംഭവിച്ചിട്ടില്ലെന്നും പൃഥ്വി പറഞ്ഞു.

English summary
Finally actor Prithviraj, who enters to wedlock recently, says sorry to his fans and media for the secret marriage,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam