»   » ഹന്‍സിക മോട്‌വാനി വെറും ഹന്‍സിക!

ഹന്‍സിക മോട്‌വാനി വെറും ഹന്‍സിക!

Posted By:
Subscribe to Filmibeat Malayalam
Hansika
ബോളിവുഡില്‍ നിന്നെത്തി തെന്നിന്ത്യയിലെ താരോദയമായി ഉയരുന്ന ഹന്‍സിക തന്റെ പേരിന്റെ വാലറ്റത്തുള്ള മോട്‌വാനിയെ മായ്ക്കുന്നു. ഒരു ജ്യോതിഷിയുടെ ഉപദേശം കേട്ടാണ് നടി പേരില്‍ മാറ്റംവരുത്തുന്നത്.

ഇതേക്കുറിച്ച് ഹന്‍സിക പറയുന്നതിങ്ങനെ. എന്റെ ലക്കിനമ്പര്‍ ഒമ്പതാണെന്നാണ് സംഖ്യാശാസ്ത്രപ്രകാരം ജ്യോതിഷി പറഞ്ഞത്. ഹന്‍സിക(Hansikkaa) എന്ന് ഇംഗ്ലീഷിലെഴുതമ്പോള്‍ 9 അക്ഷരങ്ങളുണ്ടാവും. അതുകൊണ്ട് ബാക്കിയുള്ള മോട് വാനിയെ വേണ്ടെന്നുവെയ്ക്കുകയായിരുന്നു.

പുതിയ തമിഴ് ചിത്രമായ വേലായുധത്തില്‍ വിജയ്‌ക്കൊപ്പം ചുംബനരംഗത്തില്‍ അഭിനയിച്ചുവെന്ന വാര്‍ത്തയും താരം ഇതിനൊപ്പം നിഷേധിച്ചു. എം രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അങ്ങനെയൊരു രംഗമേയില്ലെന്നാണ് 'വെറും' ഹന്‍സിക പറയുന്നത്.

English summary
Leading Tamil-Telugu actress Hansika has dropped her surname 'Motwani' from her actual name based on the advice by a numerologist she met recently
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam