»   » സ്റ്റാര്‍ഷോ റദ്ദാക്കി; ഇന്നസെന്റിനെതിരെ സംഘാടകര്‍

സ്റ്റാര്‍ഷോ റദ്ദാക്കി; ഇന്നസെന്റിനെതിരെ സംഘാടകര്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/17-jyotsna-innocent-stage-show-uk-cancelled-2-aid0032.html">Next »</a></li></ul>
Star Blitz
യുകെയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന സ്റ്റാര്‍ ഷോ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നടന്‍ ഇന്നസെന്റിനെതിരെയും ഗായിക ജ്യോത്സനെയ്‌ക്കെതിരെയും പരാതിയുമായി പ്രവാസി മലയാളികള്‍ രംഗത്ത്.

ഇന്നസെന്റ്, ജ്യോത്സന, നടി ധന്യ മേരി, മജീഷ്യന്‍ സാമ്രാട്ട് എന്നിവരുടെ നേതൃത്വത്തില്‍ 17ഓളം കലകാരന്മാരാണ് സ്റ്റാര്‍ ബീറ്റ്‌സ് എന്ന് പേരിട്ട താരോത്സവത്തില്‍ പങ്കെടുക്കാമെന്നേറ്റിരുന്നത്. ഏപ്രില്‍ 19ന് ആരംഭിയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പരിപാടിയുടെ ഒരുക്കങ്ങളെല്ലാം എല്ലാം പൂര്‍ത്തിയായെന്ന് കഴിഞ്ഞദിവസം സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടി റദ്ദ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് വന്നിരിയ്ക്കുന്നത്.

11 ഇടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടി റദ്ദ് ചെയ്തതിനെ തുടര്‍ന്ന് അരക്കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സംഘാടകരുടെ വാദം. തങ്ങള്‍ക്ക് മാനഹാനി നേരിടേണ്ടി വന്നുവെന്നും ഇവര്‍ പറയുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിന് ശേഷം സിനിമാക്കാര്‍ തങ്ങളെ ചതിയ്ക്കുകയായിരുന്നുവെന്ന് സംഘാടകനായ ഓാക്‌സ്‌ഫോര്‍ഡിലെ ജോബി പൗലോസും എഡിന്‍ബറോയിലെ ഷാജി കറുകയിലും ആരോപിയ്ക്കുന്നത്.

സിനിമാക്കാര്‍ കൂട്ടത്തോടെ പിന്‍വാങ്ങിയതിന് പിന്നില്‍ പലകാരണങ്ങളാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ കലാകാരന്മാരുടെ സംഘത്തിന് നേതൃത്വം നല്‍കിയ ജ്യോത്സനെയെയാണ് സംഘാടകര്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്.
അടുത്തപേജില്‍
ഗര്‍ഭിണിയെന്ന കാര്യം ജ്യോത്സന മറച്ചുവച്ചു

<ul id="pagination-digg"><li class="next"><a href="/news/17-jyotsna-innocent-stage-show-uk-cancelled-2-aid0032.html">Next »</a></li></ul>
English summary
Jyotsna, Innocent stage Show in uk cancelled

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam