»   » കമല്‍ഹാസനൊപ്പം പൃഥ്വിയും

കമല്‍ഹാസനൊപ്പം പൃഥ്വിയും

Subscribe to Filmibeat Malayalam

അടവുകള്‍ പതിനെട്ടും പയറ്റി നാളത്തെ സൂപ്പര്‍ താരമായി മാറാനൊരുങ്ങുന്ന പൃഥ്വിരാജ്‌ ഉലകനായകന്‍ കമല്‍ഹാസനൊപ്പം ഒന്നിയ്‌ക്കുന്നു.

കമലിനെ നായകനാക്കി ഭരത്‌ബാല സംവിധാനം ചെയ്യുന്ന 19 സ്റ്റെപ്പ്‌സില്‍ (പത്തൊമ്പതാമത്തെ അടവ്‌) ഒരു പ്രധാന വേഷം അവതരിപ്പിയ്‌ക്കാനുള്ള അവസരമാണ്‌ പൃഥ്വിയെ തേടിയെത്തിയിരിക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ പ്രാഥമിക ചര്‍ച്ചകളെല്ലാം നടന്നു കഴിഞ്ഞു.

ചിത്രത്തില്‍ അഭിനയിക്കാമെന്ന്‌ സമ്മതിച്ചിട്ടുണ്ടെങ്കിലും മറ്റൊരു പ്രധാന പ്രൊജക്ടായ മണിരത്‌നം സിനിമയുടെ ഷൂട്ടിംഗ്‌ നീണ്ടു പോകുന്നത്‌ പൃഥ്വിയ്‌ക്ക്‌ തലവേദനയായിട്ടുണ്ട്‌. ഈ രണ്ടു സിനിമകളും തമ്മില്‍ ഡേറ്റ്‌ ക്ലാഷുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍ പൃഥ്വി തന്നെ 19 സ്റ്റെപ്പ്‌സില്‍ അഭിനയിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജിന്‌ പുറമെ അസിനും ശോഭനയുമാണ്‌ ഈ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രത്തില്‍ അഭിനയിക്കുന്ന മലയാളി താരങ്ങള്‍. ചിത്രത്തിലെ നായിക വേഷമാണ്‌ അസിന്‍ അവതരിപ്പിയ്‌ക്കുക. പശുപതിയും പ്രശസ്‌ത ജാപ്പനീസ്‌ താരമായ തദനോബു അസാനോയുമാണ്‌ ചിത്രത്തിലെ മറ്റ്‌ രണ്ട്‌ അഭിനേതാക്കള്‍.

കോടികള്‍ മുടക്കി ഭരത്‌ബാല പ്രൊഡക്ഷന്റെ ബാനറില്‍ വാള്‍ട്ട്‌ ഡിസ്‌നി നിര്‍മ്മിയ്‌ക്കുന്ന നയന്റീന്‍ സ്റ്റെപ്പ്‌സിന്റെ തിരക്കഥ രചിയ്‌ക്കുന്നത്‌ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എംടിയാണ്‌. ഇതാദ്യമായാണ്‌ അന്യഭാഷ ചിത്രത്തിന്‌ വേണ്ടി എംടി തൂലിക ചലിപ്പിയ്‌ക്കുന്നത്‌.

ഭരത്‌ബാലയുടെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്‌ എആര്‍ റഹ്മാനാണ്‌. മലയാളിയായ റസൂല്‍ പൂക്കുട്ടിയാണ്‌ ചിത്രത്തിന്റെ ശബ്ദമിശ്രണം നിര്‍വഹിയ്‌ക്കുന്നത്‌.സ്ലംഡോഗ്‌ മില്യനെയറിന്‌ ശേഷം റസൂലും റഹ്മാനും ഒന്നിയ്‌ക്കുന്ന ചിത്രം കൂടിയാവും ഇത്‌.

ആലപ്പുഴയും ചാലക്കുടിയും ഒറ്റപ്പാലവും 19 സ്റ്റെപ്പ്‌സിന്റെ പ്രധാന ലൊക്കേഷനുകളായിരിക്കും. ഇതിന്‌ പുറമെ ഹാംബിയും ചൈനയും ലൊക്കേഷനുകളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആഗസ്റ്റില്‍ ആരംഭിയ്‌ക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam