»   » ലക്ഷ്മി റായ്ക്ക് ബ്രിട്ടന്‍ വിസ നിഷേധിച്ചു

ലക്ഷ്മി റായ്ക്ക് ബ്രിട്ടന്‍ വിസ നിഷേധിച്ചു

Posted By:
Subscribe to Filmibeat Malayalam
Lakshmi Rai
മള്‍ട്ടിസ്റ്റാര്‍ ചിത്രം ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ കൊട്ടിഘോഷിക്കപ്പെട്ട ലണ്ടന്‍ ഷൂട്ടിങ് മുടങ്ങുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സംഘം ഗാനചിത്രീകരണത്തിനായി ലണ്ടനിലേയ്ക്ക് പുറപ്പെടുന്നുവെന്നവാര്‍ത്ത വന്നത്.

എന്നാല്‍ നടി ലക്ഷ്മി റായയ്ക്ക് വിസ ലഭിക്കാത്തത് കാരണം ലണ്ടന്‍ ഷൂട്ടിങ് വേണ്ടെന്നുവെച്ചുവെന്നാണ് പുതിയ വിവരം. ലക്ഷ്മിയ്ക്ക് വിസ നല്‍കാനാവില്ലെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ അറിയിച്ചുവെന്നാണ് കേള്‍ക്കുന്നത്.

ഗാനചിത്രീകരണത്തിനായി ദിലീപ്, കാവ്യാ മാധവന്‍ എന്നിവരും ചിത്രത്തിന്റെ സംവിധായകന്‍ ജോഷി. മറ്റു ഡയറക്ടര്‍മാരായ വൈശാഖ്, സന്ധ്യ മോഹന്‍, സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശി എന്നിവരും നേരത്തേ തന്നെ ലണ്ടനിലെത്തിയിരുന്നു.

ലക്ഷ്മിയുടെ വിസ പ്രശ്‌നത്തിലായതോടെ ഇവരെല്ലാം തിരിച്ചുപോരാന്‍ ഒരുങ്ങുകയാണ്. യാത്രയ്ക്കായി ടിക്കറ്റ് ബുക് ചെയ്തിരുന്ന മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അത് റദ്ദാക്കിയെന്നും അറിയുന്നു.

ലക്ഷ്മിയും മോഹന്‍ലാലും വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ലണ്ടനിലെത്തുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. പത്തുദിവസത്തെ ഷെഡ്യൂളിലാണ് ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. മോഹന്‍ലാലും ലക്ഷ്മിയും കേന്ദ്രമാകുന്ന ഗാനചിത്രീകരണമാണ് നടക്കേണ്ടിയിരുന്നത്.

പലവട്ടം ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തിയ ലക്ഷ്മിയ്ക്ക് ഇത്തവണ വിസ നിഷേധിക്കപ്പെട്ടതിന്റെ കാരണം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഏറെക്കാലമായി തുടരുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ചിത്രീകരണം ഇതോടെ ഇനിയും വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam