»   » തിയറ്ററുകള്‍ അടച്ചാല്‍ താരങ്ങളുടെ പണിപോകും: ബഷീര്‍

തിയറ്ററുകള്‍ അടച്ചാല്‍ താരങ്ങളുടെ പണിപോകും: ബഷീര്‍

Posted By:
Subscribe to Filmibeat Malayalam
Liberty Basheer
കൊച്ചി: സമരം നടത്തിയ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന് ഫെഡറേഷന്റെ വിമര്‍ശനം.

ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറാണ് ഇന്നസെന്റിനെതിരെ രംഗത്തെത്തിയത്. തിയറ്ററുകള്‍ അടച്ചിട്ടാല്‍ അമ്മയിലെ അംഗങ്ങള്‍ വീ്ട്ടിലിരിക്കേണ്ടിവരുമെന്ന്് ബഷീര്‍ മുന്നറിയിപ്പ് നല്‍കി.

ഫെഡറേഷന്റെ വില മനസിലാക്കാതെയുള്ള പ്രതികരണമാണ് ഇന്നസെന്റിന്റേത്. മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഫെഡറേഷന്‍ തയാറായാല്‍ മാത്രമേ അമ്മയിലുള്ളവര്‍ക്കു ജോലിയുണ്ടാകൂ. മലയാളത്തില്‍ ഒരുവര്‍ഷം ഇറങ്ങുന്ന സിനിമകളില്‍ അഞ്ചോ ആറോ എണ്ണം മാത്രമാണു വിജയിക്കുന്നത്.

അന്യഭാഷാസിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ കിട്ടുന്ന വരുമാനം കൊണ്ടാണ് തീയറ്ററുകള്‍ പിടിച്ചുനില്‍ക്കുന്നത്. മലയാളത്തിലെ മോശം പടങ്ങള്‍ കളിച്ചാല്‍ ഒരു വരുമാനവും കിട്ടില്ല- ബഷീര്‍ പറഞ്ഞു.

ഫെഡറേഷന്‍ സമരം പ്രഖ്യാപിച്ചതോടെ ഒട്ടേറെ മലയാള സിനിമകളുടെ റിലീസിംഗ് പ്രശ്‌നത്തിലായിരുന്നു. അതേസമയം അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെ ഇന്നസെന്റ് വിമര്‍ശിയ്ക്കുകയും ചെയ്തിരുന്നു.

മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനമെടുത്തതോടെ സൂപ്പര്‍സ്റ്റാറുകളുടേതടക്കം അഞ്ചു സിനിമകള്‍ ഉടന്‍ തീയറ്ററുകളിലെത്തും.

English summary
Kerala Film Exhibitors Federation president Liberty Basheer said that if theatres remained closed then the members of AMMA will be jobless. And he blasts the statment of AMMA president actor Innocent.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam