»   » 916 പരിശുദ്ധിയുമായി എം. മോഹനന്‍

916 പരിശുദ്ധിയുമായി എം. മോഹനന്‍

Posted By:
Subscribe to Filmibeat Malayalam
Asif Ali
മാണിക്യക്കല്ലിന് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിന് നയന്‍ വണ്‍ സിക്‌സ് എന്നു പേരിട്ടു. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധത എടുത്തുകാട്ടാനുള്ള ഈ അക്കങ്ങള്‍ ഏവര്‍ക്കും പരിചിതമാണ്. മറ്റൊരു വിശദീകരണവും ആവശ്യമില്ലാത്തവിധം മലയാളിയുടെ ജീവിതത്തോട് ഏറ്റവും കടപ്പെട്ടിരിക്കുന്ന വിലയും മൂല്യവും കൂടിയനാമസംഖ്യയാണ് 916.

ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതും എം.മോഹനന്‍ തന്നെ. കഥ പറയുമ്പോള്‍, മാണിക്യകല്ല് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം ഒരുങ്ങുന്ന 916 ഉം നന്മയുടെ കൈയ്യൊപ്പ് ചാര്‍ത്തിയ ചിത്രമായിരിക്കും.
ഐശ്വര്യസ്‌നേഹമൂവിസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ആസിഫ് അലി, അനൂപ് മേനോന്‍, മുകേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സലീംകുമാര്‍, ബാബുരാജ്, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പുതുമുഖ നായികയെ കണ്ടെത്താനുള്ള
ശ്രമത്തിലാണ് സംവിധായകന്‍.

യഥാര്‍ത്ഥ സൗഹൃദത്തിന്റെ കഥ പറഞ്ഞ കഥ പറയുമ്പോള്‍ എന്ന പ്രഥമ ചിത്രത്തില്‍ മമ്മൂട്ടി അതിഥിതാരമായ് വന്ന് പ്രേക്ഷകശ്രദ്ധ മുക്തകണ്ഠം പിടിച്ചുപറ്റി. പത്താം ക്‌ളാസ്സില്‍ നൂറുശതമാനം തോല്‍വിയിലൂടെ ദുഷ്‌പേര് കളങ്കപ്പെടുത്തിയ സര്‍ക്കാര്‍ സ്‌കൂളിനെ നൂറ് ശതമാനം വിജയത്തിലേക്ക് നയിച്ച അദ്ധ്യാപകനായ് കടന്നുവന്ന പൃഥ്വിരാജിന്റെ മാണിക്യകല്ലും പ്രേക്ഷകര്‍ ഏറ്റുവാങ്ങിയചിത്രമാണ്.

എം. മോഹന്റെ പുതിയ സിനിമയുടെ 916 പരിശുദ്ധിയിലേക്കാണ് ഇനി കാഴ്ചക്കാരുടെ ആകാംക്ഷ.

English summary
M Mohanan will bring together Anoop Menon, Asif Ali and Mukesh for this 916' which will be, as usual, a family story.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam