»   » ഗോഡ്‌ഫാദറാകാന്‍ മമ്മൂട്ടിയും

ഗോഡ്‌ഫാദറാകാന്‍ മമ്മൂട്ടിയും

Posted By:
Subscribe to Filmibeat Malayalam
Mammmootty
ലോക സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായ ഗോഡ്‌ഫാദറിന്റെ റീമെയ്‌ക്കില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരുങ്ങുന്നു. ഗോഡ്‌ഫാദറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ രാം ഗോപാല്‍ വര്‍മ്മ ബച്ചനെ നായകനാക്കി ഒരുക്കിയ സര്‍ക്കാരിന്റെ തമിഴ്‌ പതിപ്പില്‍ അഭിനയിക്കാനാണ്‌ മമ്മൂട്ടി ഡേറ്റ്‌ നല്‌കിയിരിക്കുന്നത്‌.

ഷാജി കൈലാസിന്റെ സംവിധാന സഹായിയായിരുന്ന ഷേഖ്‌ ആണ്‌ ആക്ഷന്‍ മൂഡിലുള്ള ഈ മമ്മൂട്ടി ചിത്രം ഒരുക്കുന്നത്‌. സര്‍ക്കാര്‍ എന്ന പേര്‌ തന്നെ പുതിയ ചിത്രത്തിന്‌ സ്വീകരിയ്‌ക്കാനാണ്‌ ഷേഖ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

സിനിമയുടെ കഥ വായിച്ച്‌ ഇഷ്ടപ്പെട്ട മമ്മൂട്ടി തന്നെയാണ്‌ ഷേഖിന്‌ പച്ചക്കൊടി കാണിച്ചത്‌. തമിഴിലും മലയാളത്തിലും ഒരേ സമയം സര്‍ക്കാര്‍ ഒരുക്കാനാണ്‌ നിര്‍മാതാക്കളായ ജെ.ജെ ഗുഡ്‌ ഫിലിംസ് തീരുമാനിച്ചിരിയ്ക്കുന്നത്.

ഇതോടെ വന്ദേമാതരത്തിന്‌ ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ദ്വിഭാഷ ചിത്രമായി സര്‍ക്കാര്‍ മാറും. മമ്മൂട്ടിയും അര്‍ജ്ജുനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വന്ദേമാതരം അടുത്ത മാസം പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

സര്‍ക്കാരിന്‌ പുറമെ കോളിവുഡിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ വിശാലിനൊപ്പം ഒരു തമിഴ്‌ ചിത്രവും മമ്മൂട്ടിയുടെ പരിഗണനയിലുണ്ട്‌. ഈ വര്‍ഷം മധ്യത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam