»   » മമ്മൂട്ടി-പൃഥ്വി ടീമിന്റെ അരിവാള്‍ ചുറ്റികനക്ഷത്രം

മമ്മൂട്ടി-പൃഥ്വി ടീമിന്റെ അരിവാള്‍ ചുറ്റികനക്ഷത്രം

Posted By:
Subscribe to Filmibeat Malayalam
Prithvi and Mammootty
മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിയ്ക്കുന്ന അമല്‍ നീരദ് ചിത്രത്തിന് അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന് പേരിട്ടു. അമ്പതുകളിലെ കേരളത്തിലെ തിളച്ചുമറിയുന്ന രാഷ്ട്രീയമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.

സ്വാതന്ത്ര്യലഭിച്ചതിന് ശേഷവും കേരളപ്പിറവിയ്ക്ക് മുമ്പുമുള്ള കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലമാണ് കഥാതന്തു. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജിന് വില്ലന്‍വേഷമാണ്.

പൃഥ്വിയുടെ നേതൃത്വത്തിലുള്ള ആഗസ്റ്റ് സിനിമ എന്ന നിര്‍മ്മാണക്കമ്പനിയാണ് ചിത്രത്തിന് നേതൃത്വം നല്‍കുന്നത്. മലയാളത്തിലെ വന്‍ താരങ്ങളും ഇന്ത്യന്‍ സിനിമയിലെത്തന്നെ ചില പ്രമുഖരും അണിനിരക്കുന്ന ചിത്രത്തിന്റെ കഥ അമല്‍ നീരദിന്റേതാണ്. ക്യാമറ കൈകാര്യം ചെയ്യുന്നതും അമല്‍ നീരദ് തന്നെ. ഉറുമിയ്ക്കായി തിരക്കഥ രചിച്ച ശങ്കര്‍ രാമകൃഷ്ണനാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

25 കോടി രൂപയോളം മുതല്‍മുടക്കു വരുന്ന ചിത്രം നല്ലൊരു പൊളിറ്റിക്കല്‍ ത്രില്ലറാവുമെന്നാണ് സൂചന.
വണ്‍വേ ടിക്കറ്റ്, പോക്കിരിരാജ എന്നീ സിനിമകളിലാണ് ഇതിനുമുമ്പ് മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ചിട്ടുള്ളത്. ഇതില്‍ പോക്കിരിരാജ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.

ബിഗ്ബി, സാഗര്‍ എലിയാസ് ജാക്കി, അന്‍വര്‍ എന്നീ സിനിമകള്‍ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്നചിത്രമാണ് അരിവാള്‍ ചുറ്റിക നക്ഷത്രം.

English summary
After the block buster movie Urumi Young super star Prithviraj’s own Cinema company August Cinema is planning yet another Mega movie. This time Mega Star Mammootty is in the lead role and Prithviraj is the Villain . Director is Amal Neerad. It will be big test for Amal Neerad as his two previous outings Sagar Alias Jacky and Anwar failed make an impression on Malayalee Audience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X