»   »  അഴീക്കോടിന്റെ കേസില്‍ മോഹന്‍ലാലിന് ജാമ്യം

അഴീക്കോടിന്റെ കേസില്‍ മോഹന്‍ലാലിന് ജാമ്യം

Posted By:
Subscribe to Filmibeat Malayalam
Mohanlal
സുകുമാര്‍ അഴീക്കോട് നല്‍കിയ മാനനഷ്ടക്കേസില്‍ നടന്‍ മോഹന്‍ലാലിന് ജാമ്യം. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മോഹന്‍ലാലിന് ജാമ്യം അനുവദിച്ചത്. മോഹന്‍ലാലിനുവേണ്ടി അലക്‌സ് കെ ബാബു, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് ജാമ്യം നിന്നത്.

അഴീക്കോടിന് ചിത്തഭ്രമമാണെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയ്ാണ് കോടതിയിലെത്തിയത്.മോഹന്‍ലാലിന്റെ പരാമര്‍ശം തനിക്ക് അപകീര്‍ത്തിപരമായതിനാല്‍ എതിര്‍കക്ഷിക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയപ്രകാരം ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാണ് അഴീക്കോടിന്റെ ഹര്‍ജിയിലെ ആവശ്യം.

കേസ് നില്‍ക്കുന്നതാണെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയ കോടതി നേരത്തെ മോഹന്‍ലാലിന് സമന്‍സും അയച്ചിരുന്നു.

നടന്‍ തിലകനും താരസംഘടനയായ 'അമ്മ'യും തമ്മിലുണ്ടായ വിവാദത്തില്‍ അഴീക്കോട്, തിലകന്റെ പക്ഷം ചേര്‍ന്നു സംസാരിച്ചത് ഒടുവില്‍ മോഹന്‍ലാല്‍- അഴീക്കോട് വാക് പോരായി മാറുകയായിരുന്നു.

English summary
The Thrissur Chief Judicial Magistrate Court has today granted bail to Mohanlal in connection with the defamation case filed by Sukumar Azhikode.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X