»   » ആശീര്‍വാദിന് ലാലിന്റെ 9 സിനിമകള്‍

ആശീര്‍വാദിന് ലാലിന്റെ 9 സിനിമകള്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലിന്റെ 9 സിനിമകളുടെ നിര്‍മാണവും റിലീസിങും ഏറ്റെടുത്ത് ആശീര്‍വാദ് സിനിമാസ് ശക്തമായി മുന്നോട്ടു നീങ്ങുന്നു. അടുത്ത മൂന്ന് വര്‍ഷം കൊണ്ടാണ് മാക്‌സ് ലാബുമായി സഹകരിച്ച് ആശീര്‍വാദ് ഒമ്പത് സിനിമകള്‍ പൂര്‍ത്തിയാക്കുക.

ലാലിന്റെ ഈ വര്‍ഷത്തെ പ്രൊജക്ടുകളായ ശിക്കാറും കാണ്ടഹാറും കാസനോവയും ചൈനാ ടൗണും ആശീര്‍വാദ് റിലീസ് മാക്‌സ് ലാബ് വഴി വിതരണം ചെയ്യും. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ശിക്കാറിന്റെ ചിത്രീകരണം പൂര്‍ത്തിയാകാറായി. ഇതിന് ശേഷം ജൂണില്‍ കാണ്ടഹാറിന്റെ ജോലികള്‍ ആരംഭിയ്ക്കും.

ലാലിനെ നായകനാക്കി ഒരുക്കുന്ന റാഫി മെക്കാര്‍ട്ടിന്റെ ചൈന ടൗണ്‍, സിദ്ദിഖ്, സത്യന്‍ അന്തിക്കാട്, തമ്പി കണ്ണന്താനം, ഷാഫി, രഞ്ജി പണിക്കര്‍ എന്നിങ്ങനെ വമ്പന്‍ സംവിധായകരുടെ സിനിമകളാണ് ആശീര്‍വാദ് നിര്‍മ്മിയ്ക്കുന്നത്. ഇതില്‍ മൂന്ന് സിനിമകളുടെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ലാല്‍ജോസ്, ജോഷി എന്നിവരുടെ സിനിമകളിലും ലാല്‍ അഭിനയിക്കുന്നുണ്ട്

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam