»   » മമ്മൂട്ടിയെ എതിരിടാന്‍ ലാല്‍-കമല്‍ സഖ്യം

മമ്മൂട്ടിയെ എതിരിടാന്‍ ലാല്‍-കമല്‍ സഖ്യം

Posted By:
Subscribe to Filmibeat Malayalam

വ്യത്യസ്‌തമായൊരു താരയുദ്ധത്തിന്‌ സാക്ഷ്യം വഹിയ്‌ക്കാന്‍ കേരളത്തിലെ തിയറ്ററുകള്‍ ഒരുങ്ങുന്നു. മോഹന്‍ലാല്‍-കമല്‍ഹാസന്‍ സൂപ്പര്‍ ജോഡികള്‍ ഒന്നിയ്‌ക്കുന്ന കോളിവുഡ്‌ ചിത്രമായ ഉന്നൈപ്പോല്‍ ഒരുവന്‍ കേരളത്തില്‍ വമ്പന്‍ റിലീസിനൊരുങ്ങുമ്പോള്‍ എതിരിടാനെത്തുന്നത്‌ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ലൗഡ്‌ സ്‌പീക്കര്‍.

രണ്ട്‌ ചിത്രങ്ങളെ സംബന്ധിച്ചും മികച്ച പ്രീ റിലീസ്‌ റിപ്പോര്‍ട്ടുകളാണ്‌ പുറത്തുവരുന്നത്‌. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ എ വെനസ്‌ഡേയുടെ റീമേക്കായ ഉന്നൈപ്പോല്‍ ഒരുവന്റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നത്‌ ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിയ്‌ക്കുന്ന കമല്‍ഹാസന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട്‌ തന്നെയാണ്‌. ഇന്ത്യയിലെ മികച്ച താരങ്ങള്‍ മത്സരിച്ചഭിനയിക്കുമ്പോള്‍ ഇരുവരുടെയും ആരാധകര്‍ തിയറ്ററുകളിലെത്തുമെന്നുറപ്പ്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

Loud Speaker
മമ്മൂട്ടിയുടെ സാധരണ വിനോദചിത്രങ്ങളുടെ ട്രാക്കില്‍ നിന്നും മാറി നില്‍ക്കുന്നതാണെങ്കിലും ഒരു ഹിറ്റിനുള്ള സംഭവങ്ങളുമായാണ്‌ ലൗഡ്‌ സ്‌പീക്കര്‍ തിയറ്ററുകളിലെത്തുന്നത്‌. ചിത്രത്തിലെ പാട്ടുകള്‍ മികച്ചതെന്ന അഭിപ്രായം നേടിക്കഴിഞ്ഞു. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്‌ ഹിറ്റുകളിലൊന്നായ അല്ലിയാമ്പല്‍ കടവില്‍... എന്ന ഗാനത്തിന്റെ റീമിക്‌സ്‌ും ലൗഡ്‌ സ്‌പീക്കറിലുണ്ട്‌.

പശുപതി, സുരേഷ്‌ ഗോപി, മുകേഷ്‌, ജയസൂര്യ എന്നിങ്ങനെ വന്‍താര നിര അണിനിരക്കുന്ന വൈരവും റംസാന്‌ തിയറ്ററുകളിലെത്തുന്നുണ്ട്‌. സെപ്‌റ്റംബര്‍ 20നാണ്‌ എംഎ നിഷാദ്‌ സംവിധാനം ചെയ്യുന്ന വൈരത്തിന്റെ റിലീസ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌. സൂപ്പര്‍താരങ്ങളോടേറ്റു മുട്ടാന്‍ കോമഡി രാജാവായി വാഴുന്ന സുരാജ്‌ വെഞ്ഞാറമ്മൂടിന്റെ ഡ്യൂപ്ലിക്കേറ്റും റംസാന്‌ തിയറ്ററുകളിലെത്തും. അതേ സമയം വന്‍ പ്രതീക്ഷയുണര്‍ത്തിയ ജോഷി ചിത്രം റോബിന്‍ഹുഡ്‌ താരയുദ്ധത്തില്‍ നിന്നും പിന്‍മാറിയത്‌ പൃഥ്വി ആരാധകരെ നിരാശരാക്കിയിട്ടുണ്ട്‌. പുതിയമുഖത്തിന്റെ സൂപ്പര്‍ വിജയത്തിന്‌ പിന്നാലെ റോബിന്‍ഹുഡും ബോക്‌സ്‌ ഓഫീസ്‌ കീഴടക്കുമെന്നാണ്‌ താരത്തിന്റെ ആരാധകര്‍ കരുതുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam