»   » നന്ദിതയ്‌ക്ക്‌ പാകിസ്‌താന്‍ പുരസ്‌കാരം

നന്ദിതയ്‌ക്ക്‌ പാകിസ്‌താന്‍ പുരസ്‌കാരം

Posted By:
Subscribe to Filmibeat Malayalam
Nanditha
മുംബൈ: പ്രമുഖ ബോളിവുഡ്‌ നടിയും സംവിധായികയുമായ നന്ദിതാ ദാസിന്‌ പാകിസ്‌താന്റെ ബഹുമതി. ഗുജറാത്തിലെ ഗോധ്ര കലാപത്തിന്റെ പശ്‌ചാത്തലത്തില്‍ നന്ദിത അണിയിച്ചൊരുക്കിയ ഫിറാഖ്‌ എന്ന ചിത്രത്തിനാണ്‌ പാകിസ്‌താനിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അംഗീകാരം ലഭിച്ചത്‌.

കറാച്ചയില്‍ നടന്ന ഏഴാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഫിറാഖിന്‌ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡാണ്‌ ലഭിച്ചത്‌. കലാപത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയും കലാപത്തിന്റെ അന്തരഫലങ്ങലുമായി ഫിറാഖില്‍ അനാവരണം ചെയ്‌തിരിക്കുന്നത്‌. ഈ ചിത്രം ഇതേവരെ ഇന്ത്യയില്‍ റിലീസ്‌ ചെയ്‌തിട്ടില്ല.

പാകിസ്‌താനിലേയ്‌ക്ക്‌ വരുന്നത്‌ എന്നെ സംബന്ധിച്ച്‌ ഒരു കനത്ത വെല്ലുവിളിയായിരുന്നു. എന്നാല്‍ വരേണ്ടത്‌ അത്യാവശ്യമായിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനല്ല മറിച്ച്‌ ഇന്ത്യക്കാരും പാകിസ്‌താന്‍കാരും തമ്മിലുള്ള ബന്ധം തുടരണമെന്ന ആഗ്രഹം കൊണ്ടാണ്‌. കലാകാരന്മാര്‍ ഇത്തരം കാര്യങ്ങളെ മറ്റൊരു തലത്തിലാണ്‌ കാണുന്നത്‌- അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട്‌ നന്ദിത പറഞ്ഞു.

ഇന്ത്യയും പാകിസ്‌താനിലുമുള്ള ജനങ്ങള്‍ ഒരുപോലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഈ പ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങള്‍ ഒരിക്കലും ഒഴിഞ്ഞുമാറരുതെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam