ഒടുവില്‍ നയന്‍സ് ദര്‍ശനം

ആന്ധ്രയിലെ പ്രശസ്ത ശ്രീരാമക്ഷേത്രമായ ഭദ്രാചലത്തിന് സമീപത്തെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലേക്ക് സിനിമയിലെ നായകനും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ ബാലകൃഷ്ണയ്‌ക്കൊപ്പമാണ് നയന്‍സ് എത്തിയത്. നേവി കളര്‍ സാരി ധരിച്ച് ഏറെ സിമ്പിളായെത്തിയ നയന്‍സ് തന്നെയായിരുന്നു പരിപാടിയിലെ ശ്രദ്ധാകേന്ദ്രം.
നയന്‍സിന്റെ വിടപറയല്‍ സിനിമയെന്ന് അഭ്യൂഹങ്ങളുള്ള ശ്രീ രാമ രാജ്യത്തില്‍ സീതാദേവിയുടെ വേഷത്തിലാണ് നയന്‍സ് അഭിനയിക്കുന്നത്. രാമായണകഥ പ്രമേയമാക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കഠിനവ്രതാനുഷ്ഠങ്ങളാണ് നയന്‍സ് പുലര്‍ത്തിയിരുന്നത്.


Click it and Unblock the Notifications











