»   »  ദിലീപിനെ വച്ച്‌ സിനിമ ചെയ്യില്ല തുളസീദാസ്‌

ദിലീപിനെ വച്ച്‌ സിനിമ ചെയ്യില്ല തുളസീദാസ്‌

Subscribe to Filmibeat Malayalam

മലയാള സിനിമയിലിപ്പോഴും തുടരുന്ന പോരിന്റെ ഉറവിടം എന്താണെന്ന്‌ ആരെങ്കിലും ഓര്‍മ്മയുണ്ടോ? സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന വിനയനും സംവിധായകന്‍ സിദ്ദിഖും തമ്മിലുള്ള വാക്‌തര്‍ക്കമാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്നാണ്‌ സിനിമാക്കാരില്‍ തന്നെ പലരുടെയും ധാരണ. എന്നാല്‍ ഇതൊക്കെ നടക്കുന്നതിന്‌ മുമ്പ്‌ നടന്‍ ദിലീപും സംവിധായകന്‍ തുളസീദാസും തമ്മിലുള്ള തര്‍ക്കമായിരുന്നു യഥാര്‍ത്ഥത്തില്‍ മാക്ടയില്‍ കലാപത്തിന്‌ തിരി കൊളുത്തിയത്‌.

തന്റെ ചിത്രത്തില്‍ അഭിനയിക്കാമെന്ന്‌ സമ്മതിച്ച്‌ അമ്പതിനായിരം അഡ്വാന്‍സ്‌ വാങ്ങിയതിന്‌ ശേഷം ദിലീപ്‌ പിന്‍മാറിയെന്നാരോപിച്ച്‌ തുളസീദാസ്‌ നല്‌കിയ പരാതിയാണ്‌ മാക്ടയില്‍ കലാപത്തിന്‌ വിത്തുവിതച്ചത്‌. സംഘടനയ്‌ക്ക്‌ നേതൃത്വം നല്‌കിയിരുന്ന വിനയനും കൂട്ടരും പരാതിയുടെ പേരില്‍ ദിലീപിനെ വിലക്കി. എന്നാല്‍ താരസംഘടനയായ അമ്മയുടെ പരോക്ഷ പിന്തുണയോടെ ഇതിനെ എതിര്‍ത്ത മറ്റൊരു വിഭാഗം രംഗത്തെത്തിയതോടെ മാക്ട പിളരുകയും സംവിധായകന്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഫെഫ്‌കയെന്ന സംഘടന രൂപപ്പെടുകയു ചെയ്‌തു. ഈ കോലാഹലങ്ങള്‍ക്കിടെ ദിലീപ്‌-തുളസീദാസ്‌ തര്‍ക്കമെല്ലാം എവിടെയോ പോയി മറഞ്ഞു.

കലാപകാലത്ത്‌ മാക്ടയില്‍ ഉറച്ചു നിന്ന തുളസീദാസും ഇപ്പോള്‍ മാക്ട ഉപേക്ഷിച്ച്‌ പുറത്തെത്തിയിരിക്കുന്നു. പുതിയൊരു സിനിമയുമായി കരിയറില്‍ ഒരു തിരിച്ചുവരവിന്‌ ശ്രമിയ്‌ക്കുകയാണ്‌ ഈ സംവിധായകന്‍. അതേ സമയം ദിലീപുമായുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ്‌ സംവിധായകന്‍ പറയുന്നത്‌. "പ്രശ്‌നങ്ങള്‍ തീര്‍ന്നെങ്കില്‍ ദിലീപ്‌ എന്റെ പക്കല്‍ നിന്നും വാങ്ങിയ പണം തിരിച്ചു തരേണ്ടതല്ലേ. പക്ഷേ ദിലീപ്‌ ഇന്നു വരെ അതിന്‌ തയാറായിട്ടില്ല". തുളസീദാസ്‌ പറയുന്നു. ഇനി ഏതൊക്കെ സംഘടനകള്‍ വന്നാലും ആരൊക്കെ ഒത്തുതീര്‍പ്പിനെത്തിയാലും ദിലീപിനെ വെച്ചൊരു സിനിമ ആഗ്രഹിയ്‌ക്കുന്നില്ലെന്ന്‌ ഈ സംവിധായകന്‍ തറപ്പിച്ച് പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam