»   » ഷാജി കൈലാസിന് നാടുവാഴിപ്പേടി

ഷാജി കൈലാസിന് നാടുവാഴിപ്പേടി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/17-prithvi-naduvazhigal-to-turn-khiladi-2-aid0032.html">Next »</a></li></ul>
Naaduvazhikal
റീമേക്കുകളുടെ വസന്തകാലമാണ് മോളിവുഡില്‍. പുതിയ കഥകളും സംഭവങ്ങളുമൊന്നും സിനിമയാക്കാന്‍ ചങ്കൂറ്റം കാണിയ്ക്കാതെ പഴഞ്ചന്‍ സിനിമകള്‍ പൊടിതട്ടിയെടുത്ത് സിനിമയുണ്ടാക്കി ചുളുവിലൊരു വിജയം നേടാനുള്ള ശ്രമത്തിലാണ് മലയാളത്തിലെ ഒരുപിടി സംവിധായകര്‍. റീമേക്കിന് സാധിയ്ക്കുന്നില്ലെങ്കില്‍ രണ്ടാംഭാഗമാണ് ഇവരുടെ മുന്നിലുള്ള മറ്റൊരു വഴി.

ഒരു നീലത്താമരയും രതിനിര്‍വേദവും വിജയിച്ചതോടെ എണ്‍പതുകളിലെ ഒട്ടേറെ ചിത്രങ്ങളുടെ റീമേക്കുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഈ നിരയിലേക്ക് പറഞ്ഞുകേട്ടിരുന്ന ചിത്രമായിരുന്നു 1989ലെ സൂപ്പര്‍ഹിറ്റ് ചിത്രമായ നാടുവാഴികള്‍. മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ഈ സൂപ്പര്‍ഹിറ്റ് ചിത്രം ചെത്തിമിനുക്കി ഒരിയ്ക്കല്‍ കൂടി അവതരിപ്പിയ്ക്കാന്‍ തുനിഞ്ഞിറങ്ങിയത് ഷാജി കൈലാസായിരുന്നു. നാടുവാഴികളുടെ തിരക്കഥയൊരുക്കിയ എസ്എന്‍ സ്വാമിയാണ് പൃഥ്വിയെ നായകനാക്കി നിശ്ചയിച്ച റീമേക്കിനും തൂലിക ചലിപ്പിയ്ക്കുമെന്ന് കേട്ടിരുന്നത്.

എന്നാല്‍ നാടുവാഴിയെന്ന വമ്പന്‍ ചിത്രം നല്‍കിയ സമ്മര്‍ദ്ദം ഷാജിയെക്കൊണ്ട് പുതിയ തീരുമാനങ്ങളില്‍ ചെന്നുകൊണ്ടെത്തിച്ചിരിയ്ക്കുകയാണ്. നാടുവാഴിയ്ക്ക് പകരം പൂര്‍ണമായും പുതിയൊരു ചിത്രമെടുത്താല്‍ മതിയെന്നാണ് സംവിധായകന്റെ തീരുമാനമെന്നറിയുന്നു. കില്ലാടി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ പൃഥ്വി തന്നെയാവും നായകനെന്നറിയുന്നു. ഒറിജിനലും റീമേക്കും തമ്മില്‍ താരതമ്യപ്പെടുത്തലുണ്ടാവുമെന്ന ആശങ്കയാണ് ഷാജിയെ ഇങ്ങനെയാരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനാക്കിയത്.
അടുത്തപേജില്‍
ആര്‍ആര്‍ആറിന് വീണ്ടും ജീവന്‍വെയ്ക്കുന്നു

<ul id="pagination-digg"><li class="next"><a href="/news/17-prithvi-naduvazhigal-to-turn-khiladi-2-aid0032.html">Next »</a></li></ul>
English summary
When one is remaking a blockbuster, there are bound to be expectations. But director Shaji Kailas faces a brand new challenge. He's working on a new script alright, but just because he opted to name his film after one of yesteryears' block buster, he seems to have opened doors to just as many expectations and pressure. So much so that the director's changed his mind and is renaming his film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam