»   » രാവണന്‍ 3 ഭാഷകളിലായി 1280 പ്രിന്റുകള്‍

രാവണന്‍ 3 ഭാഷകളിലായി 1280 പ്രിന്റുകള്‍

Posted By:
Subscribe to Filmibeat Malayalam
Ravan
രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തെന്നിന്ത്യയിലെയും ബോളിവുഡിലെയും സൂപ്പര്‍താരനിരയെ അണിനിരത്തി മണിര്തനം ഒരുക്കിയ രാവണന്‍ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നു.

മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും റിലയന്‍സ് ബിഗ് പിക്‌ചേഴും ചേര്‍ന്നാണ് രാവണന്‍ പ്രദര്‍ശനത്തിനെത്തിയ്ക്കുന്നത്. ലോകമെമ്പാടുമായി മൂന്ന് ഭാഷകളില്‍ 1280 പ്രിന്റുകളുമായാണ് രാവണന്റെ വരവ്. അഭിഷേക്-ഐശ്വര്യ ജോഡികള്‍ ഒന്നിയ്ക്കുന്ന ഹിന്ദി രാവണയുടെ 500 പ്രിന്റുകളാണ് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ 305 പ്രിന്റുകളും പ്രദര്‍ശനത്തിനെത്തിയ്ക്കും.

വിക്രം നായകനാവുന്ന രാവണന്‍ തമിഴ്‌നാട്ടില്‍ 220 കേന്ദ്രങ്ങളിലും തമിഴ്‌നാടിന് പുരത്ത് 125 പ്രിന്റുകളുമാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ തമിഴ് ഡബ്ബായ വില്ലന്‍ ആന്ധ്രാപ്രദേശില്‍ 125 പ്രിന്റുകളും റിലീസ് ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ തരംഗമാകുമെന്ന് കരുതപ്പെടുന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്നിരുന്നു

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam