രാവണന്റെ സാറ്റലൈറ്റ് റേറ്റിന് 5 കോടി

മണിരത്‌നം ചിത്രമായതിനാല്‍ തമിഴ്‌നാട്ടിലെ കൊടികെട്ടിയ ചാനലുകളെല്ലാം രാവണന്റെ സാറ്റലൈറ്റ് സംപ്രേക്ഷണവകാശം സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നു. മണിരത്‌നം സിനിമകള്‍ക്ക് ചാനല്‍ പ്രേക്ഷകര്‍ കൂടുമെന്നതിനാലാണ് ചാനലുകളുടെ മത്സരത്തിന് വാശിയേറിയത്.
രജനി-ശങ്കര്‍ ടീമിന്റെ ശിവാജിയ്ക്ക് ശേഷം ഒരു തമിഴ് സിനിമയ്ക്ക് ലഭിയ്ക്കുന്ന ഏറ്റവും സാറ്റലൈറ്റ് റേറ്റാണിത്. ഇതാദ്യമായാണ് രാജ് ടിവി ഇത്രയും വലിയൊരു തുകയ്ക്ക് ബിഗ് ബജറ്റ് സിനിമ സ്വന്തമാക്കുന്നത്. സണ്‍, കലൈഞ്ജര്‍, വിജയ് തുടങ്ങിയ വമ്പന്‍ ചാനലുകളെ ഞെട്ടിച്ചുകൊണ്ടാണ് രാജ് ടിവിയുടെ ഈ മുന്നേറ്റം.
More from Filmibeat
തമിഴ് മണിരത്‌നം രാജ് ടിവി രാവണന്‍ വിക്രം സാറ്റലൈറ്റ് സിനിമ cinema mani ratnam raj tv ravanan satellite tamil vikram


Click it and Unblock the Notifications











