»   » ധനുഷിന്റെ വഴിയേ രജനിയും

ധനുഷിന്റെ വഴിയേ രജനിയും

Posted By:
Subscribe to Filmibeat Malayalam
Rajinikanth
ധനുഷിന്റെ കൊലവെറി തരംഗം സൃഷ്ടിച്ചതിന് പിന്നാലെ സൂപ്പര്‍താരം രജനീകാന്തും പാട്ടുപാടാനൊരുങ്ങുകയാണ്. കൊച്ചടിയാന്‍ എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് രജനി പാട്ടുകാരനാവുന്നത്.

കവിയും ഗാനരചയിതാവുമായ വൈരമുത്തു തയ്യാറാക്കിയ പാട്ടിന് സംഗീതം നല്‍കുന്നത് എആര്‍ റഹ്മാനാണ്. ഇത് രജനി ആലപിക്കുക കൂടി ചെയ്യുന്നതോടെ പാട്ട് സൂപ്പര്‍ഹിറ്റാവുമെന്നു തന്നെ സിനിമാലോകം വിശ്വസിക്കുന്നു.

പാട്ടിന്റെ റെക്കോര്‍ഡിങ് സമയത്ത് രജനി അതീവ വിനയത്തോടെ റഹ്മാന്റെ നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ത്ത് നില്‍ക്കുന്ന കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്ന് വൈരമുത്തു പറയുന്നു.

രജനി പാടിയപ്പോള്‍ തന്റെ പാട്ട് കൂടുതല്‍ ആകര്‍ഷണീയമായതായി തോന്നിയെന്നും വൈരമുത്തു. രജനിയുടെ മകള്‍ സൗന്ദര്യയാണ് കൊച്ചടിയാന്‍ സംവിധാനം ചെയ്യുന്നത്.

English summary
Attired in his typical white kurta, with a beard of not more than two, three days, he has his stylish smile intact. With headphones on, he stands in front of what looks like a sophisticated recording mike. Right next to him is the Mozart of Madras, smiling timidly.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X