»   » ശ്വേതയെ രതിചേച്ചി വേട്ടയാടുന്നു

ശ്വേതയെ രതിചേച്ചി വേട്ടയാടുന്നു

Posted By:
Subscribe to Filmibeat Malayalam
Shweta Menon
2011ല്‍ മലയാള സിനിമയിലെ ന്യൂസ് മേക്കിങ് നടിയാരെന്ന് ചോദിച്ചാല്‍ ശങ്കിയ്ക്കാതെ മറുപടിയാം ശ്വേത മേനോനെന്ന്. രതിനിര്‍വേദത്തിലൂടെ ഒരു ഹിറ്റ് നേടുകയും വിവാഹവും പിന്നാലെ ചാനല്‍ അവതാകരയുമായൊക്കെ ശ്വേത മിന്നിത്തിളങ്ങിയ വര്‍ഷമാണ് കടന്നുപോകുന്നത്.

താലി കഴുത്തില്‍ വീണാല്‍ അഭിനയം മതിയാക്കി പോകുന്ന നടിമാരില്‍ നിന്നും വ്യത്യസ്തമായി സിനിമ തന്റെ ജോലിയായി കണ്ട് അതില്‍ തുടരുന്ന ശ്വേതയെ അഭിനന്ദിച്ചേ മതിയാവൂ. വിവാഹം പോലെത്തന്നെ ജോലിയേയും ജീവിത്തിന്റെ ഭാഗമായിക്കണ്ട നടിയുടെ ഇമേജിന് യാതൊരു മോശവും ഇപ്പോഴും വന്നിട്ടില്ല.

രതിനിര്‍വേദമെന്ന ഹിറ്റിന് ശേഷം വെള്ളിത്തിരയില്‍ നിന്നും ശ്വേതയ്ക്ക് ഓഫറുകളുടെ പെരുമഴയാണ്. അഭിനയം ജോലിയായതു കൊണ്ടുതന്നെ ഈ സിനിമകളുടെ കഥ കേള്‍ക്കാനും ശ്വേത താത്പര്യം കാണിച്ചിരുന്നു. പക്ഷേ തേടിവന്ന എല്ലാ സിനിമകള്‍ക്കും കഥാപാത്രങ്ങള്‍ക്കും ഒരു കുഴപ്പം.

എല്ലാ സിനിമയിലെ നായികമാര്‍ക്കും രതിചേച്ചിയുടെ ഹാങ്ഓവര്‍. രതിനിര്‍വേദം അങ്ങോട്ടും ഇങ്ങോട്ടും ലേശം വെട്ടിയും തിരുത്തിയുമുള്ള കഥകളാണ് ശ്വേതയ്ക്ക് കേള്‍ക്കേണ്ടി വന്നതത്രേ. രതിയ്ക്ക് വേണ്ടി ദാഹിയ്ക്കുന്ന സ്ത്രീകളാണ് ഈ കഥാപാത്രങ്ങളെല്ലാം.

ഒന്നുകില്‍ ആദ്യരാത്രി തന്നെ വിധവയാകേണ്ടി വന്ന സ്ത്രീ, അല്ലെങ്കില്‍ ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കു താമസിയ്ക്കുന്നവള്‍, ഇനിയൊന്നില്‍ ലേശം ഇളക്കമുള്ള അധ്യാപിക. ഇങ്ങനെ പോകുന്നു കഥയും കഥാപാത്രങ്ങളും.

എന്തായാലും വീണ്ടുമൊരു രതി ചേച്ചിയാകേണ്ടെന്ന് തന്നെ ശ്വേത തീരുമാനിച്ചു. അതുകൊണ്ട് കുറെ ലക്ഷങ്ങളും നടിയ്ക്ക് നഷ്ടമായി. സിനിമ നഷ്ടപ്പെട്ടാലും മിനി സ്‌ക്രീനില്‍ വീട്ടമ്മമാരുടെ ഓമനായി ശ്വേത കുതിയ്ക്കുകയാണ്. രതി ചേച്ചിയുടെ ഇമേജില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്വേതയുടെ ശ്രമങ്ങള്‍ വിജയിക്കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.

English summary
She says, “Women are very good at multitasking. I am able to manage both my personal and professional life. After marriage, it is not about who is devoting how much time for the family but about how much quality time you can spend for your relationship.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam