»   » സദ്ദാം ഹുസൈന്റെ കുക്കായി സായികുമാര്‍!

സദ്ദാം ഹുസൈന്റെ കുക്കായി സായികുമാര്‍!

Posted By:
Subscribe to Filmibeat Malayalam
Saikumar
റാംജിറാവു സ്പീക്കിങ് എന്ന മെഗാഹിറ്റ് സിനിമ മലയാളത്തിന് ലഭിച്ച നടനാണ് സായികുമാര്‍. കോമഡി റോളുകളിലൂടെ ആദ്യകാലങ്ങളില്‍ ശ്രദ്ധേയനായ താരം തനിയ്‌ക്കൊപ്പം സിനിമയിലെത്തിയ മറ്റുതാരങ്ങളില്‍ നിന്നും വഴിമാറിയാണ് സഞ്ചരിച്ചത്. രാജന്‍ പി ദേവ്, നരേന്ദ്രപസാദ്, എന്‍എഫ് വര്‍ഗ്ഗീസ് തുടങ്ങിയ ശക്തരായ താരങ്ങളുടെ വേര്‍പാടോടെ വില്ലന്‍ കഥാപാത്രങ്ങളിലേക്ക് വഴിമാറിയ താരം അധികം താമസിയാതെ സ്വഭാവകഥാപാത്രങ്ങളിലേക്ക് ചുവടുമാറ്റി.

പിന്‍കാലത്ത് പ്രായത്തില്‍ തന്നെക്കാള്‍ മൂത്ത മമ്മൂട്ടിയുടെ ലാലിന്റെയും പിതാവിന്റെ സ്ഥാനത്തു വരെ അഭിനയിക്കേണ്ട സാഹചര്യവും സായികുമാറിന് ഇതിനിടെ വന്നുചേര്‍ന്നു. എന്നാലിപ്പോള്‍ ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കോമഡി റോളുകളില്‍ നിന്നും സ്വഭാവവേഷങ്ങളിലേക്ക് മാറിയ സായികുമാര്‍ വീണ്ടും നായകനാവുന്നു. നവാഗതനായ മുരുകേഷ് സംവിധാനം ചെയ്യുന്ന അതൊരു മഴക്കാലത്തിലൂടെയാണ് സായികുമാര്‍ വീണ്ടും നായകവേഷമണിയുന്നത്.

ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രമാണ് സായി ഇതില്‍ അവതരിപ്പിയ്ക്കുക. യുഎസ് സൈന്യം വധിച്ച ഇറാഖിന്റെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പാചകക്കാരനായിരുന്ന ശിവശങ്കരന്‍ നായരെന്ന കഥാപാത്രമായാണ് സായികുമാര്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

സദ്ദാമിന്റെ മരണത്തിന് ശേഷം ശിവശങ്കരന്‍ നായരുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന അപ്രതീക്ഷിതസംഭവങ്ങളാണ് സിനിമയുടെ പ്രമേയം. രതീഷ് സുകുമാരന്‍ തിരക്കഥ രചിയ്ക്കുന്ന ചിത്രത്തിന്റെ നിര്‍മിയ്ക്കുന്നത് ഫാംബോയ് പ്രൊഡക്ഷനാണ്.

തമിഴിലെ പഴയസൂപ്പര്‍സ്റ്റാര്‍ ഈ സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെപ്റ്റംബര്‍ പകുതിയോടെ അതൊരു മഴക്കാലത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

English summary
After a gap of a decade, character actor Saikumar is back to don a lead character in a new movie. Directed by debutante Murukesh, this new movie titled as 'Athoru Mazhakaalam' will have the popular star as Shivashankaran Nair, a former cook of Iraq President Saddam Hussein

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam