»   » മമ്മൂട്ടിയും ലാലും എന്നെ പേടിച്ചിരുന്നു: ഷക്കീല

മമ്മൂട്ടിയും ലാലും എന്നെ പേടിച്ചിരുന്നു: ഷക്കീല

Subscribe to Filmibeat Malayalam
Shakeela
കിന്നാരതുമ്പിയെന്ന സൂപ്പര്‍ ഹിറ്റിലൂടെ മലയാളിയുടെ സിരകളെ ചൂടുപിടിപ്പിച്ച ഷക്കീല മനം തുറക്കുന്നു. ഒരു കാലത്ത്‌ തന്റെ സിനിമകളെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഭയന്നിരുന്നുവെന്ന വാര്‍ത്തകളുടെ നിജസ്ഥിതിയെക്കുറിച്ചാണ്‌ ഷക്കീല പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്‌.

എന്റെ പ്രതാപകാലത്ത്‌ മമ്മൂട്ടിയും മോഹന്‍ലാലും ഞാന്‍ അഭിനയിച്ച സിനിമകളെ ഭയത്തോടെയാണ്‌ കണ്ടിരുന്നത്‌. ഷക്കീല സിനിമകള്‍ക്കൊപ്പം തങ്ങളുടെ ചിത്രങ്ങള്‍ റിലീസ്‌ ചെയ്യാതിരിയ്‌ക്കാന്‍ സൂപ്പര്‍ താരങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നു.

ഒരു വെബ്‌സൈറ്റിന്‌ നല്‌കിയ അഭിമുഖത്തിലാണ്‌ ഷക്കീല ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌. ഷക്കീല നായികയായെത്തിയ കിന്നാരതുമ്പിയുടെ വന്‍വിജയം മലയാള സിനിമയില്‍ നീല തരംഗത്തിന്‌ തന്നെ ഇടയാക്കിയിരുന്നു. തൊണ്ണൂറുകളുടെ ഒടുവില്‍ ഷക്കീല വെട്ടിത്തുറന്ന നീലപ്പാതയിലൂടെ രേഷ്‌മയും മറിയയുമൊക്കെ മലയാള സിനിമയിലെത്തി വന്‍ വിജയം കൊയ്‌തിരുന്നു.

അക്കാലത്ത്‌ താന്‍ കേരളത്തില്‍ ഒരു തരംഗമായി മാറിയിരുന്നുവെന്നും ഷക്കീല അവകാശപ്പെടുന്നു. പലരും പര്‍ദ്ദ ധരിച്ചു കൊണ്ടാണ്‌ തന്റെ സിനിമകള്‍ കാണാനെത്തിയിരുന്നത്‌. ഭാര്യമാര്‍ കാണുമോയെന്ന്‌ പേടിച്ചായിരുന്നു ഇവര്‍ പര്‍ദ്ദ ധരിച്ച്‌ തിയറ്ററുകളിലെത്തിയത്‌.

സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ ഭയന്നിരുന്നുവെന്ന തന്റെ നേട്ടമായാണ്‌ ഷക്കീല വിലയിരുത്തുന്നത്‌. എന്റെ ഭാഗത്തു നിന്നു നോക്കിയാല്‍ അക്കാലത്ത്‌ ഞാനും ഒരു സൂപ്പര്‍ താരമായിരുന്നു- ഷക്കീല പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam