»   » മമ്മൂട്ടിയും ശ്യാമപ്രസാദും വീണ്ടും

മമ്മൂട്ടിയും ശ്യാമപ്രസാദും വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Mammootty and Syamaprasad
ശ്യാമപ്രസാദിന്റെ ഒരേ കടലെന്ന ചിത്രം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയമായിരുന്നു. മമ്മൂട്ടി ചെയ്ത കഥാപാത്രം തീര്‍ത്തും വ്യത്യസ്തവും നടന്‍ മമ്മൂട്ടി എന്ന ഇമേജിനെത്തന്നെ മറന്ന് പ്രേക്ഷകര്‍ ആ കഥാപാത്രത്തെ മാത്രം ഓര്‍ക്കുന്ന രീതിയിലായിരുന്നു ശ്യാമപ്രസാദ് പാത്രസൃഷ്ടി നടത്തിയത്.

ഒരേ കടല്‍ എന്ന ചിത്രത്തിലെ ടീം വീണ്ടും ഒത്തുചേരുമ്പോഴും ഓര്‍മ്മയില്‍ നിന്നും മായാത്ത ഒരു ചിത്രമായിരിക്കും പ്രേക്ഷകര്‍ പ്രതീക്ഷിക്കുക.

ഇലക്ട്രയ്ക്കുശേഷം ശ്യാമപ്രസാദ് ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. വിന്ധ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിന്ധ്യന്‍ നിര്‍മ്മിക്കുന്ന ശ്യാമപ്രസാദിന്റെ മൂന്നാമത്തെ ചിത്രമാണിത്.

പുതിയ ചിത്രത്തിന് തിരക്കഥയെഴുതുന്നതും ശ്യാമപ്രസാദ് തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ശ്യാം ഈ ചിത്രത്തില്‍ തയ്യാറാക്കുന്നത്. ഒരു കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഈ സിനിമയുടേതെന്നാണ് സൂചന. നായികയാരെന്നകാര്യം വ്യക്തമായിട്ടില്ല.

2007ലാണ് 'ഒരേ കടല്‍" റിലീസ് ചെയ്തത്. സുനില്‍ ഗംഗോപാദ്ധ്യായയുടെ ഹീരക് ദീപ്തി എന്ന നോവലില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടതായിരുന്നു ആ ചിത്രം. മമ്മൂട്ടി അവതരിപ്പിച്ച നാഥന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്.

മികച്ച പ്രാദേശിക ചിത്രത്തിനും സംഗീത സംവിധാനത്തിനുമുള്ള ദേശീയ പുരസ്‌കാരം ഒരേ കടല്‍ സ്വന്തമാക്കിയിരുന്നു. മമ്മൂട്ടി ഒട്ടേറെ പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിലൂടെ നേടിയത്. മീരാജാസ്മിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ചിത്രം നേടിക്കൊടുത്തു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam