»   » ഫാന്‍സുകാരുടെ പകല്‍ ക്കൊള്ള

ഫാന്‍സുകാരുടെ പകല്‍ ക്കൊള്ള

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/17-super-star-fans-irks-family-audience-2-aid0166.html">Next »</a></li></ul>
Casanova
സൂപ്പര്‍സ്റ്റാര്‍ സിനിമകളുടെ റിലീസിംഗ് ദിവസം വെട്ടുകിളികളെപോലെ തിയറ്ററുകള്‍ക്കുമുമ്പില്‍ പറന്നെത്തുന്ന ഫാന്‍സുകാരുടെ പ്രവര്‍ത്തികള്‍ അതിരുവിടുന്നു. ഇവരുടെ പട വരുന്നതറിഞ്ഞ് കുടുംബത്തേയും കൊണ്ട് ആരുമിപ്പോള്‍ തിയറ്റുകളിലേക്ക് വരുന്നില്ല.

റിലീസിംഗ് ദിവസം തന്നെ സിനിമ കാണാനുള്ള താല്പര്യത്തോടെയാണ് ഏറെനാള്‍ കാത്തിരുന്നു വന്ന കാസനോവക്ക് മററ് പ്രേക്ഷകര്‍ ഇരച്ചുകയറി വന്നത്. പലര്‍ക്കും ടിക്കറ്റ് കിട്ടാതെ അടുത്ത ഷോയ്ക്ക് കാത്തുനില്‍ക്കുകയോ മറ്റ് തിയറ്ററുകളിലേക്ക് പോകേണ്ടിയോ വന്നു. എന്നാല്‍ ഫാന്‍സുകാര്‍ ഇരട്ടി വിലക്കും അതില്‍ കൂടുതല്‍ തുകയ്ക്കുമായ് ടിക്കറ്റുകള്‍ വില്ക്കുന്ന കാഴ്ച ചില കോര്‍ണറുകളില്‍ കാണാന്‍ സാധിച്ചു.

ഇതിനെ കുറിച്ച് തിയറ്ററുകാരോട് ചോദിയ്ക്കുമ്പോള്‍ അവര്‍ കൈമലര്‍ത്തുകയാണ് റിലീസിംഗ് ദിവസം ഫ്‌ളക്‌സും തോരണവും ആട്ടും കൂത്തുമായ് എത്തുന്ന ഇവര്‍ ഓരോ ഷോയ്ക്കു മുമ്പും കുറേ ടിക്കറ്റുകള്‍ കരസ്ഥമാക്കും.ഇത് ഫാന്‍സുകാര്‍ക്കുള്ള അവകാശമാണത്രേ.

ക്യൂ നില്‍ക്കാതെ ടിക്കററ് എടുക്കാനുള്ള തന്ത്രം. അതനുവദിച്ചാല്‍ കൊടുത്താല്‍ തന്നെ ഇരട്ടി തുകയ്ക്ക് ടിക്കറ്റ് വില്ക്കുന്ന പകല്‍ കൊള്ളയെ എങ്ങിനെ ന്യായീകരിക്കും. അവര്‍ക്കു താത്പര്യമുള്ള കുറച്ച് ഫാന്‍സുകാര്‍ക്ക് ടിക്കറ്റ് തുക ഈടാക്കി കുറച്ചു ടിക്കറ്റുകള്‍ നല്കും.ബാക്കി ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്പന നടത്തുന്നു. റിലീസിംഗ് ദിവസത്തെ ആഘോഷങ്ങള്‍ക്ക് വരുന്ന അവരുടെ ചിലവുകള്‍ നികത്താനാണത്രേ..ഈ ഏര്‍പ്പാട്.

അടുത്തപേജില്‍
ഫാന്‍സുകാര്‍ കവലച്ചട്ടമ്പികളാവുന്നു

<ul id="pagination-digg"><li class="next"><a href="/news/17-super-star-fans-irks-family-audience-2-aid0166.html">Next »</a></li></ul>
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam