»   » എന്നെ ആരോ കൊല്ലാന്‍ ശ്രമിയ്ക്കുന്നു: തിലകന്‍

എന്നെ ആരോ കൊല്ലാന്‍ ശ്രമിയ്ക്കുന്നു: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
പത്തനംതിട്ട: നടന്‍ ശ്രീനാഥിന്റെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് തിലകന്‍ വീണ്ടും. തന്നെയും ആരോ കൊല്ലാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്നെ താരസംഘടന പുറത്താക്കിയതിനെപ്പറ്റി സാംസ്‌കാരിക മന്ത്രിയോട് ഉള്‍പ്പെടെ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്ത സര്‍ക്കാരാണു ഭരിക്കുന്നത്. ശ്രീനാഥിന്റെ ഹോട്ടല്‍ മുറിയില്‍ അമ്മയുടെ ഒരു ഭാരവാഹി ചെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഇതേപ്പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്തണം-തിലകന്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട എസ്എന്‍ഡിപി യൂണിയന്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൂങ്കാവ് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു സ്വീകരണച്ചടങ്ങ്.

കലാകാരന്മാരുടെ തൊഴില്‍ നിഷേധിക്കുന്നത് തീവ്രവാദപരമാണ്. സത്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കാലം എനിക്കു സമയം അനുവദിക്കും. തെറ്റു ചെയ്യാത്ത ഞാന്‍ എങ്ങനെ മാപ്പുപറയും. അമ്മയോടും ഫെഫ്കയോടും മാപ്പുപറയണമെന്നാണ് അവര്‍ പറയുന്നത്.

1956 ല്‍ നടനെന്ന നിലയില്‍ തുടക്കം കുറിച്ച ഞാന്‍ 54 വര്‍ഷമായി ഈ രംഗത്തു തുടരുന്നു. സമരം ഒത്തുതീര്‍പ്പാക്കാനും എന്നെ സിനിമാ ഫീല്‍ഡില്‍ നിന്നും ഒഴിവാക്കാനും ഒരു സൂപ്പര്‍താരം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിച്ചവെച്ച എന്നെ അതിന്റെ സാംസ്‌കാരിക മന്ത്രി തഴഞ്ഞു. ചടങ്ങില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തിലകനെ ആദരിച്ചു.

തിലകന് അദ്ദേഹത്തിന്റെ സമുദായത്തില്‍നിന്നും സഹായം ലഭിച്ചില്ലെന്നും ഒറ്റയാള്‍ പട്ടാളമായി തിലകന്‍ നീതിക്കുവേണ്ടി പോരാടുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam