»   » ടിവി ചന്ദ്രന്‍ കളം മാറ്റുന്നു, അടുത്തത് തമാശപ്പടം

ടിവി ചന്ദ്രന്‍ കളം മാറ്റുന്നു, അടുത്തത് തമാശപ്പടം

Posted By:
Subscribe to Filmibeat Malayalam
Jayasurya
ഗൗരവമേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സമാന്തര സിനിമകള്‍ എന്ന സ്ഥിരം ശൈലിയില്‍ നിന്നും സംവിധായകന്‍ ടിവി ചന്ദ്രന്‍ ചുവടുമാറ്റുന്നു. തന്റെ പതിമൂന്നാമത്തെ ചിത്രത്തിലാണ് പതിവ് രീതി മാറ്റി ചന്ദ്രന്‍ നര്‍മ്മ പ്രധാനമായ വിഷയം കണ്ടെത്തിയിരിക്കുന്നത്.

കിനാവള്ളിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തില്‍ ചിരിയുടെ മാലപ്പടക്കവുമായി ജയസൂര്യയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമുടുമുണ്ട്. കിനാവള്ളിയുടെ ചിത്രീകരണം ഒക്ടോബര്‍ പത്തിന് എറണാകുളത്തും പിരസരത്തുമായി ആരംഭിക്കും.

പൊന്തന്‍മാട, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, ആലീസിന്റെ അന്വേഷണം തുടങ്ങി സമാനന്തര ചിത്രങ്ങളില്‍ത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ഒട്ടേരെ ചിത്രങ്ങള്‍ സംവിധായനം ചെയ്തയാളാണ് ടിവി ചന്ദ്രന്‍. പതിമൂന്നാമത്തെ ചിത്രത്തിലൂടെ അദ്ദേഹം വാണിജ്യ വിജയമെന്നലക്ഷ്യം കൂടി മുന്നോട്ടുവയ്ക്കുകയാണ്.

മീരാനന്ദന്‍, റീമാ കല്ലിങ്കല്‍, സുധീഷ്, ശിവജി ഗുരുവായൂര്‍, റോസ്ലിന്‍, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ ചന്ദ്രന്റേതുതന്നെയാണ്. ഛായാഗ്രഹണം രാമചന്ദ്രബാബുവും സംഗീതം ഐസക് തോമസും നിര്‍വ്വഹിക്കുന്നു. ബിജു കൈപ്പാറേടനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam