»   » ലാലിനെതിരെ പരാതി; ബ്രിഗേഡിയറെ കോടതി കയറ്റുമെന്ന്

ലാലിനെതിരെ പരാതി; ബ്രിഗേഡിയറെ കോടതി കയറ്റുമെന്ന്

Posted By:
Subscribe to Filmibeat Malayalam
Major Ravi
നടന്‍ മോഹന്‍ലാലിനെതിരെ പരാതി നല്‍കിയ ബ്രിഗേഡിയറിനെതിരെ സംവിധായകന്‍ മേജര്‍ രവി രംഗത്ത്. മോഹന്‍ലാല്‍ പരസ്യചിത്രങ്ങളില്‍ സൈനിക വേഷത്തില്‍ അഭിനയിച്ചുവെന്ന തെറ്റായ പരാതി നല്‍കിയ ബ്രിഗേഡയര്‍ക്കെതിരെ മാനനഷ്ടത്തിന് ഹൈക്കോടതിയില്‍ കേസ് നല്‍കുമെന്ന് മേജര്‍ രവി പറഞ്ഞു.

ടെറിട്ടോറിയല്‍ ആര്‍മി സംഘടിപ്പിച്ച സൈക്കിള്‍ റാലിയുടെ രാമനാട്ടുകരയില്‍ നടന്ന സമാപനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മേജര്‍ രവി.

രാജസ്ഥാനിലെ മലയാളം അറിയാത്ത ഒരു പട്ടാള ഓഫീസറാണ്, മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ യൂണിഫോറം ധരിച്ചുകൊണ്ട് പരസ്യചിത്രത്തില്‍ അഭിനയിച്ചു എന്ന് പ്രതിരോധവകുപ്പിന് പരാതി നല്‍കിയത്. എന്നാല്‍ ലാല്‍ യഥാര്‍ഥത്തില്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടില്ല.

തന്റെ സിനിമയായ 'കാണ്ഡഹാറി'ന്റെ പോസ്റ്റര്‍ കേരളസര്‍ക്കാറിന്റെ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രചരണത്തിനുവേണ്ടി നല്‍കിയതാണ്. മോഹന്‍ലാല്‍ ഇതിന് ഒരു പൈസപോലും സര്‍ക്കാറില്‍നിന്ന് വാങ്ങിയിട്ടില്ലെന്നും മേജര്‍ രവി വ്യക്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam