»   » വീരപുത്രനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ല

വീരപുത്രനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ല

Posted By:
Subscribe to Filmibeat Malayalam
Veeraputhran
വീരപുത്രന്‍ എന്ന ചരിത്രസിനിമയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ്. ചിത്രത്തില്‍ മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ് ചതിയിലൂടെ കൊല്ലപ്പെടുകയായിരുന്നുവെന്ന കാര്യം അവതരിപ്പിച്ചത് ചരിത്രം പഠിച്ചിട്ടു തന്നെയാണ്.

ബ്രിട്ടീഷ് അനുകൂലിയും ചേന്ദമംഗലൂരിലെ അധികാരിയുമായിരുന്ന കളത്തിങ്കല്‍ അബ്ദുള്‍ സലാമിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് കുഴഞ്ഞ് വീണ് മരിക്കുന്നത്. അബ്ദുള്‍ സലാമിന്റെ കുടുംബത്തിന് ബ്രിട്ടീഷുകാരുമായുണ്ടായിരുന്ന അടുപ്പം കണക്കിലെടുക്കുമ്പോള്‍ ഒരു കൊലപാതകത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല-പിടി കുഞ്ഞുമുഹമ്മദ് പറയുന്നു.

ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രനില്‍ ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ച് അധ്യാപകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍ ആണ് രംഗത്തെത്തിയത്. സാഹിബിന്റെ സ്വാഭാവികമായ മരണം സിനിമയില്‍ കൊലപാതകമാക്കുകയായിരുന്നു.

ചേന്ദമംഗലൂരിലുള്ള തന്റെ തറവാട്ടില്‍ നിന്നാണ് സാഹിബ് അവസാനമായി ഭക്ഷണം കഴിച്ചത്. തുടര്‍ന്ന് പൊറ്റശ്ശേരി അങ്ങാടിയിലെത്തിയപ്പോള്‍ കുഴഞ്ഞു വീണു മരിച്ചു. അന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോ എ നാരായണന്‍ നായര്‍ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.സാഹിബിന്റെ മരണം കൊലപാതകമാണെന്ന് പറയുന്നത് തന്റെ തറവാടിനു മാനക്കേടാണ്. തിയേറ്ററുകളില്‍ നിന്ന് ചിത്രം ഉടന്‍ പിന്‍വലിക്കണമെന്നും ഹമീദ് ആവശ്യപ്പെട്ടിരുന്നു.

English summary
Rubbishing the allegations that critic Hammed Chennamangalloor levelled against 'Veeraputhran,' director P.T. Kunju Muhammed said he would initiate legal action against Chennamangalloor if he continues making baseless charges. " I have never tried to manipulate history. The film is an onscreen version of N.P.Mohammed's novel, " he said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam