»   » Sreenivasan:സത്യന്‍-ശ്രീനി ടീം വീണ്ടും ഒന്നിക്കുന്നു!സംഗീതം ഷാൻ റഹ്മാൻ, ചിത്രത്തിന്റെ വിശേഷം ഇങ്ങനെ

Sreenivasan:സത്യന്‍-ശ്രീനി ടീം വീണ്ടും ഒന്നിക്കുന്നു!സംഗീതം ഷാൻ റഹ്മാൻ, ചിത്രത്തിന്റെ വിശേഷം ഇങ്ങനെ

Written By:
Subscribe to Filmibeat Malayalam

ഒരേ സമയം മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകനാണ് സത്യൻ അന്തിക്കാട്. പച്ചായായ മനുഷ്യരുടെ കഥയാണ് അദ്ദേഹം തന്റെ സിനിമകളിലൂടെ പറയുന്നത്. ജീവിതത്തിലെ പല പ്രതിന്ധി ഘട്ടങ്ങളും നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ച് ഫലിപ്പിക്കാൻ അദ്ദേഹത്തിനെ പോലെ ആർക്കും കഴിയില്ല.  സത്യൻ അന്തിക്കാടിന്റെ  ഓരോ ചിത്രങ്ങളും മലയാളി പ്രേക്ഷകർക്ക് ഓരോ സന്ദേശം പകർന്നു നൽകുന്നുമുണ്ട്.

മലയാളത്തില്‍ പുതിയ വെബ് സീരീസുമായി സി5!! 'ഉത്സാഹ ഇതിഹാസം' ഉടൻ...

സത്യൻ അന്തിക്കാട് - ശ്രീനിവാസൻ - മോഹൻ ലാൽ കൂട്ട്കെട്ട് എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ടിപി ബാലഗോപാൽ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നടോടിക്കാറ്റ്, , പട്ടണ പ്വേശനം. വരവേൽപ്പ്, എന്നിങ്ങനെ മലയാളികൾ മികച്ച ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ചത് ഈ മൂവർസംഘമായിരുന്നു.. വർഷങ്ങൾ എത്ര പിന്നി‌ട്ടാലും ഈവരുടെ ചിത്രങ്ങൾ മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ഇപ്പോഴിത 17 വർഷത്തിനു ശേഷം ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ട്ക്കെട്ട് വീണ്ടും വരുന്നു. ഇതിനു മുൻപ് പല തവണ സിനിമയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തു വന്നിരുന്നവെങ്കിലും ഇപ്പോൾ ഈക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിരിക്കുകയാണ്.

Anjali nair: ദിലീപും മഞ്ജുവും വിഷുവിന് മുഖാമുഖം!! രണ്ടു പേർക്കും അമ്മയായി അ‍ഞ്ജലി നായരും

ഷാൻ റഹ്മാന്റെ സംഗീതം

ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചോ കഥയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നാൽ പുതിയ സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാനാണ്. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ഈക്കാര്യം തുറന്ന് പറഞ്ഞത്.

ഷാനെ തിരഞ്ഞെടുക്കാൻ കാരണമുണ്ട്

സത്യൻ അന്തിക്കാട് - ശ്രീനിവാസൻ കൂട്ട്ക്കെട്ടിൽ പിറക്കുന്ന സിനിമയിൽ ഷാൻ എത്തിപ്പെടാൻ ഒരു കാരണമുണ്ട്. അത് ഓഡിയോ ലോഞ്ചിൽ സത്യൻ അന്തിക്കാട് തന്നെയാണ് വെളിപ്പെടുത്തിയത്. ചിത്രത്തിലെ അമ്മേ ജനനി എന്ന ഗാനം താൻ കേൾക്കാൻ ഇടയായി. ആ പാട്ടിനോട് ഒരു വൈകാരിക അടിപ്പം തോന്നിയിരുന്നു. യാത്രക്കിടയിൽ പല തവണ ആ പാട്ട് വീണ്ടും വീണ്ടും കേൾക്കുകയും ചെയ്തുവെന്നും അദ്ദേഹം പറ‍ഞ്ഞു.

നായകൻ ആര്?

പതിനേഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇവരെത്തുമ്പോള്‍ നായികൻ ആരാണെന്നുള്ള കാര്യത്തിൽ ചോദ്യം ഉയരുന്നത്. മോഹന്‍ലാല്‍, ജയറാം എന്നീ പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ ഇതിന്റെ നയകന്റെ കാര്യത്തിനെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. കൂടാതെ ചിത്രത്തിൽ ശക്തമായ കഥാപാത്രവുമായി ശ്രീനിവാസനും എത്തുന്നുണ്ട് എന്നുള്ള ഫ റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. സന്ദേശം എന്ന ചിത്രത്തിനു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും വരുമ്പോള്‍ പൊളിറ്റിക്കല്‍ സറ്റയര്‍ തന്നെ സംഭവിക്കുമെന്നാണ് പ്രതീക്ഷ.

അരവിന്ദന്റെ അതിഥികൾ

ശ്രീനിവാസൻ- വിനിത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ഏറെ പ്രത്യേകത നിറഞ്ഞ ചിത്രമാണിത്. . ശ്രീനിവാസന്‍, ശാന്തികൃഷ്‍ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. എം മോഹന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. പതിയാറ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെപിഎസി ലളിത, സ്നേഹ ശ്രീകുമാര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

English summary
17 year before sathyan sreeni taem again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X