»   » സിസ്‌റര്‍ ജെസ്മിയുടെ ആത്മകഥ സിനിമയാകുന്നു

സിസ്‌റര്‍ ജെസ്മിയുടെ ആത്മകഥ സിനിമയാകുന്നു

Posted By:
Subscribe to Filmibeat Malayalam
Sister Jesme
അശ്ലീലമെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന നേരായ ചില ഏടുകള്‍ തുറന്നു കാണിച്ച രണ്ടു ആത്മകഥകള്‍ മലയാളത്തില്‍ വിവാദമാവുകയും നല്ല വില്പന ചരക്കാവുകയും ചെയ്തിരുന്നു. നളിനി ജമീലയുടെ ഒരു ലൈംഗികത്തൊഴിലാളിയുടെ കഥയും, സിസ്‌റര്‍ ജെസ്മിയുടെ ആമേന്‍ എന്നപുസ്തകങ്ങളുമാണ് ഇവ.

തങ്ങള്‍ കടന്നുപോന്ന കയ്‌പേറിയ ജീവിതാവസ്ഥയുടെ പച്ചയായ ആവിഷ്‌ക്കാരമാണ് രണ്ടിലും പ്രതിപാദ്യവിഷയം. സ്ത്രീ തന്നെ കുറിച്ച് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ തുറന്നെഴുതുമ്പോള്‍ വായനക്കാരന്റെ കൗതുകം ഇരട്ടിക്കും. ഈ രണ്ടുപുസ്തകങ്ങളുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചു.

നളിനി ജമീലയുടെ പുസ്തകം സിനിമയായില്ലെങ്കിലും അവരുടെ ജീവിതാനുഭവങ്ങളും ലൈംഗികതൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയുമൊക്കെ ഡോക്യുമെന്ററിയാക്കി പുറത്തിറങ്ങുകയുണ്ടായി. സിസ്‌റര്‍ ജെസ്മിയുടെ പുസ്തകം വിവാദമാകുമ്പോള്‍ ഒരുപാട് മാനങ്ങള്‍ കൈവരുന്നുണ്ട്.

ലോകത്തിലെ ഏറ്റവും പ്രബലമായ ക്രിസ്ത്യന്‍ സഭയുടെ അന്തപുരങ്ങളില്‍ പുക പടലങ്ങള്‍ സൃഷ്ടിച്ച ആമേന്‍ വിശ്വാസ പ്രമാണങ്ങളുടെ നേര്‍ക്കാണ് വിരല്‍ ചൂണ്ടുന്നത്.

എല്ലാമതങ്ങള്‍ക്കുള്ളിലും ഇത്തരം അന്തഃസംഘര്‍ഷങ്ങളും ചൂഷണങ്ങളും നല്ല അളവില്‍
നടക്കുന്നുണ്ടെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അതൊന്നും പുറം ലോകം അറിയാറില്ല.

ആമേന്‍ വിവാദമായതോടെ ജെസ്മി വിഖ്യാതയുമായി. ഇനി ആമേന്റെ സിനിമാരൂപം ഒരുങ്ങുമ്പോള്‍ ഏതു ദിശയില്‍ നിന്നൊക്കെ എതിര്‍പ്പുകളുണ്ടാവുമെന്ന് ഇപ്പോള്‍ പറയാനാവില്ല. പുസ്തകമുണ്ടാക്കിയതിലും വിവാദം പുകയാന്‍ തരമുള്ള ഇടമാണ് ദൃശ്യഭാഷ.

ജര്‍മ്മനിയില്‍ ജോലിചെയ്യുന്ന സാം സന്തോഷും അമേരിക്കന്‍ മലയാളികളും, സിനിമയിലെ പുതിയ കൂട്ടുകെട്ടുമായ തമ്പി ആന്റണി, പ്രകാശ് ബാരേ എന്നിവര്‍ ചേര്‍ന്നാണ് ഇംഗ്‌ളീഷിലും മലയാളത്തിലും ആമേന്‍ നിര്‍മ്മിക്കുന്നത്. ദീദീ ദാമോദരനാവും തിരക്കഥയൊരുക്കുന്നത്.

തൃശൂര്‍ വിമലാ കോളേജില്‍ പഠിക്കുന്ന കാലത്ത് ടെലിസിനിമകള്‍ ചെയ്തിരുന്നുവെങ്കിലും ജെസ്മി എന്തായാലും സിനിമയുടെ സംവിധാനം ഏറ്റെടുക്കാന്‍ തയ്യാറല്ല. മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ പതിനേഴ് പതിപ്പും, ഇംഗ്‌ളീഷ് പതിപ്പിന്റെ അമ്പതിനായിരത്തോളം കോപ്പികളും വിററുപോയ ആമേന്‍ പറയുന്നത് ഒരു അന്താരാഷ്ട്ര വിഷയമാണ്. സിനിമയും ആ ഒരു പ്രസക്തി കാംക്ഷിക്കുന്നുണ്ട്. ആലോചനയുടെ പ്രാരംഭഘട്ടം മാത്രം പിന്നിട്ട ഈ പ്രൊജക്ട് എന്നു ലക്ഷ്യം കാണുമെന്ന് കാത്തിരുന്ന് കാണാം.

English summary
Sister Jesme's autobiography, Amen is going to be taken as a movie. This book has created a wave among the readers as it reveals the real face of christain nuns' life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X