»   » നായര്‍സാനൊപ്പം എആര്‍ റഹ്മാനില്ല

നായര്‍സാനൊപ്പം എആര്‍ റഹ്മാനില്ല

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാലും ജാക്കിച്ചാനും ഒന്നിയ്ക്കുന്ന നായര്‍സാന്‍ എന്ന പ്രൊജക്ട് അനൗണ്‍സ് ചെയ്തിട്ട് കാലമേറെക്കഴിഞ്ഞു. ലാല്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ പകര്‍ന്ന ഈ പ്രൊജക്ട് ഇന്തോ-ജപ്പാന്‍ സംരംഭമെന്ന് നിലയ്ക്കാണ് നിര്‍മ്മിയ്ക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

കഴിഞ്ഞ കുറെനാളുകളായി ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലാത്തതിനാല്‍ പ്രൊജക്ട് ഉപേക്ഷിച്ചുവെന്ന് പലരും കരുതി, എന്നാല്‍ മലയാളത്തിലും മറ്റു ലോകഭാഷകളിലും ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിയ്ക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന സൂചനകള്‍.

ജാപ്പനീസ് സ്വാതന്ത്ര്യ സമരസേനാനിയും മലയാളിയുമായ നായര്‍സാന്‍ എന്നറിയപ്പെടുന്ന അയ്യപ്പന്‍പിള്ള മാധവന്‍ നായരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ പ്രശസ്ത ജാപ്പനീസ് താരമായ ഷുന്‍സ്‌കെന്‍ മറ്റൊസുക്ക ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. അതിഥി വേഷമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും നായര്‍സാനിലെ സംഘട്ടനരംഗങ്ങളുടെ സംവിധാനം ഏറ്റെടുക്കാന്‍ ഹോങ്കോങ് സൂപ്പര്‍ഹീറോ ജാക്കിച്ചാന്‍ തയാറായിട്ടുണ്ട്.

1920-70 വരെയുള്ള കാലഘട്ടം പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആല്‍ബര്‍ട്ടാണ്. കണ്ണേ മടങ്ങുകയെന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ പ്രതിഭ തെളിയിച്ച സംവിധയകനാണ് ആല്‍ബര്‍ട്ട്. വൈദി സോമസുന്ദരമാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

ജാപ്പനീസ്, ഇംഗ്ലീഷ് ഭാഷകളിലാണ് നായര്‍സാന്‍ നിര്‍മിക്കുന്നത്. ഇത് മലയാളം, തമിഴ്, ഹിന്ദി, മന്താരിന്‍, മംഗോളിയന്‍ എന്നീ ഭാഷകളില്‍ ഡബ്ബ് ചെയ്യും. ഡോണ്ട്‌ലെസ്: ഫോഴ്‌സ് എ എന്ന പേരിലായിരിക്കും സിനിമ മറ്റു ഭാഷകളിലെത്തുകയെന്നും സൂചനകളുണ്ട്. ലോകസിനിമയിലെ വന്‍താര നിര അണിനിരക്കുമ്പോഴും നായര്‍സാനിലേക്കില്ലെന്ന് ഒരാള്‍ വ്യക്തമാക്കിയിട്ടുണ്ട്. വേറാരുമല്ല. ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം പകരാന്‍ താനുണ്ടാവില്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam