»   » അരിവാള്‍ മമ്മൂട്ടി, പൃഥ്വി ചുറ്റിക, നക്ഷത്രം?

അരിവാള്‍ മമ്മൂട്ടി, പൃഥ്വി ചുറ്റിക, നക്ഷത്രം?

Posted By:
Subscribe to Filmibeat Malayalam
Arival Chuttika Nakshathram
സ്റ്റൈലിഷ് സിനിമകളുടെ പേരില്‍ തല്ലും തലോടലും ഏറ്റുവാങ്ങേണ്ടി വന്നയാളാണ് അമല്‍ നീരദ്. പേരിലും എടുപ്പിലും ഹോളിവുഡ് ടച്ചുള്ള സിനിമകളിലൂടെ മോളിവുഡില്‍ പെടുന്നനെ ശ്രദ്ധേയനാവാന്‍ കഴിഞ്ഞെങ്കിലും ഈ സിനിമകള്‍ വമ്പന്‍ ഹിറ്റുകളാക്കാന്‍ സംവിധായകന് കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ഥ്യം.

ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ഏറ്റവുമൊടുവില്‍ അന്‍വര്‍ സിനിമകളായിരുന്നു അമലിന്റേതായി പുറത്തുവന്നത്. മാസങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി-പൃഥ്വി ചിത്രം പ്രഖ്യാപിച്ചപ്പോഴും പേരിന് ഇംഗ്ലീഷ് ടച്ച് ഉണ്ടാവുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍ അമല്‍ പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ ചിലരുടെയൊക്കെ നെറ്റി ചുളിഞ്ഞു. അരിവാള്‍ ചുറ്റിക നക്ഷത്രം!!.

സംസ്ഥാനത്തെ പ്രമുഖ ഇടതുപാര്‍ട്ടിയുടെ രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയെന്ന് പലരും കരുതി. അതുകൊണ്ട് തന്നെ സിനിമ ഒരുവിവാദമാകുമെന്നും പ്രവചനങ്ങളുണ്ടായി. മഹാരാജാസ് കേളെജിലെ അമല്‍നീരദിന്റെയും തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്റെ രാഷ്ട്രീയചായ് വുകളും ഇതിനോട് കൂട്ടിച്ചേര്‍ത്ത് വായിക്കപ്പെട്ടു. എന്നാല്‍ ഇതെല്ലാം വെറും അഭ്യൂഹങ്ങളായി മാറുകയാണ്. അരിവാള്‍ ചുറ്റിക നക്ഷത്രമെന്നാണ് പേരെങ്കിലും സിനിമയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ല.

1950കളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രത്തില്‍ അരിവാള്‍ എന്നത് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വിളിപ്പേരാണ്. ചുറ്റിക എന്ന വില്ലനാവുന്നത് പൃഥിരാജും നക്ഷത്രമെന്ന പേരില്‍ നായികയുമെത്തും. നക്ഷത്രം ആരെന്ന കാര്യം തീരുമാനമായിട്ടില്ല. ചെങ്കൊടി പാര്‍ട്ടിയുടെ കഥയല്ലെങ്കിലും പീരിയഡ് ചിത്രമെന്ന നിലയ്ക്ക് അക്കാലത്തെ രാഷ്ട്രീയവും സിനിമയില്‍ വിഷയമാവുമെന്ന് മാത്രം.

പൃഥിരാജും ഷാജിനടേശനും സന്തോഷ്ശിവനും ചേര്‍ന്നുള്ള ആഗസ്റ്റ് കമ്പയിന്‍സിന്റെ ബാനറിലാണ് അരിവാള്‍ ചുറ്റികനക്ഷത്രം നിര്‍മിയ്ക്കുന്നത്. നവംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്.

English summary
Arrivaal, Chuttika Nakshtram('Hammer, Sickle and star', the election symbol of CPI(M), the biggest political party of the state) While hearing this title, many of the fellow students of Maharajahs college will remember the political leniency of the director Amal and writer Shankar Ramakrishnan in their college days. But don't expect the new movie to a political flick.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam