»   » അവിയലിന്റെ ആനക്കള്ളന്‍മാര്‍ക്കൊപ്പം ഡിജെ...

അവിയലിന്റെ ആനക്കള്ളന്‍മാര്‍ക്കൊപ്പം ഡിജെ...

Posted By:
Subscribe to Filmibeat Malayalam
Avial Band
അവിയല്‍ സംഗീതം ആദ്യംകേട്ട് നെറ്റിചുളിച്ചവരും ചെവിപൊത്തിയവരും നമുക്കിടയില്‍ ഏറെയുണ്ട്. പോപ്പും റോക്കും ഇഷ്ടപ്പെടുന്നവര്‍ വരെ അവിയല്‍ ബാന്‍ഡിനെതിരെ രംഗത്തെത്തി. സംഗീതത്തിന്റെ വധമാണെന്നായിരുന്നു നിരൂപകരുടെ പ്രധാന വിമര്‍ശനം.

എന്നാല്‍ ആഷിഖ് അബുവിന്റെ ഡാഡി കൂളും സാള്‍ട്ട് ആന്റ് പെപ്പറും ചാപ്പാക്കുരിശുമൊക്കെ തിയറ്ററുകളിലെത്തിയതോടെ അവിയലിന്റെ എരിവും പുളിയും മലയാളിയും ഇഷ്ടപ്പെട്ടു. മല്ലൂസിന്റെ നാക്കിലെ പുതിയ ചൊറിച്ചിലായി ചേനക്കള്ളന്‍മാര്‍ മാറുകയും ചെയ്തു.

ഇപ്പോഴിതാ മോളിവുഡിലെ പുതിയ സെന്‍സേഷനായി ആനക്കള്ളന്‍മാരുമായി കൊച്ചിയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഡിജെ കൈകോര്‍ക്കുകയാണ്. സോള്‍ട്ട്് ആന്റ് പെപ്പറിലെ 'ആനക്കള്ളന്‍ ചേനക്കള്ളന്‍...' എന്നു തുടങ്ങുന്ന തട്ടുപൊളിപ്പന്‍ ഗാനത്തിന്റെ റീമിക്‌സിനായാണ് ഡിജെയും അവിയലും ഒരുമിയ്ക്കുന്നത്.

സംഗീതം തലയ്ക്കുപിടിച്ച ടോണി ജോണ്‍, റെക്‌സ് വിജയന്‍, മിഥുന്‍ പുത്തന്‍വീട്ടില്‍, ബിന്നി ഐസക് എന്നിവരുടെ സംഘമാണ് അവിയല്‍ ബാന്‍ഡ്. മലയാളത്തിലെ നാടന്‍പാട്ടുകളും മറ്റും റോക്കിന്റെയും പോപ്പിന്റെയും അകമ്പടിയോടെ അവതരിപ്പിച്ചപ്പോഴാണ് അവിയലിന്റെ രുചിയും മലയാളി മനസ്സിലാക്കിയത്. ഡി.ജെ ശേഖര്‍, ഡി.ജെ നാഷ് എന്നിവര്‍ ചേര്‍ന്നതാണ് ഡി.ജെ ഗ്രൂപ്പ്. വരും നാളുകളില്‍ ഡി.ജെയും അവിയലും സംഗീത ലോകത്ത് പുത്തന്‍ രുചിഭേതങ്ങള്‍ പകരുമെന്നാണ് സംഗീതാസ്വദകര്‍ കരുതുന്നത്.

English summary
The celebrated South Indian music band, Avial, has teamed up with Kochi's favourite DJs, DJ Shekar and DJ Nash, to do the remix version of the song, 'Aana Kallan' from director Aashiq Abu's new spicy flick, 'Salt n Pepper'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam