»   » ബാലയും ശ്വേതയും വീണ്ടും ജോഡികള്‍

ബാലയും ശ്വേതയും വീണ്ടും ജോഡികള്‍

Posted By:
Subscribe to Filmibeat Malayalam
Kayam
തമിഴകത്തുനിന്നെത്തിയ നടന്‍ ബാല ഇപ്പോള്‍ മലയാളചലച്ചിത്ര ലോകത്തെ സ്ഥിരം സാന്നിധ്യമാണ്. ഒട്ടേറെ ചിത്രങ്ങളില്‍ നായകനായും പ്രതിനായകനായകനായും സഹനടനായുമൊക്കെ ബാല വിലസുകയാണ്.

ശ്വേത മേനോന്‍ നായികയായ അനിലിന്റെ കയം ആണ് ബാലയുടേതായി പ്രദര്‍ശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രം. ബാല-ശ്വേതമേനോന്‍ കൂട്ടുകെട്ട് വീണ്ടും വരുന്നു. ശിവപ്രസാദ് ഒരുക്കുന്ന സ്ഥലം എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ജോഡികളാകുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഭൂമിക്കുവേണ്ടി പോരടിക്കുന്ന ജനങ്ങളുടെ കഥയാണ് ഭസ്ഥലം' പറയുന്നത്. രഘുത്തമന്‍ എന്ന കഥാപാത്രമായി ഒരു സര്‍വേയറുടെ വേഷത്തിലാണ് ബാലയെത്തുന്നത്.

പൊക്കന്‍മൂപ്പന്റെ മകളായ ചന്ദ്രിക എന്ന കഥാപാത്രത്തിനാണ് ശ്വേത ജീവന്‍ നല്‍കുന്നത്. സംവിധായകന്‍ ശിവപ്രസാദ്തന്നെയാണ് ചിത്രത്തിനുവേണ്ടി കഥയൊരുക്കുന്നത്.

1991 ല്‍ മമ്മൂട്ടിയുടെ നായികയായി അനശ്വരത്തിലൂടെയെത്തിയ ശ്വേത കുറച്ചുചിത്രങ്ങള്‍ക്കുശേഷം ബോളിവുഡില്‍ ശ്രദ്ധയൂന്നി.

പിന്നീട് നാളുകള്‍ക്കുശേഷം മലയാളത്തില്‍ തിരിച്ചെത്തിയപ്പോള്‍ അതിശയിപ്പിക്കുന്ന തരത്തില്‍ അഭിനയപ്രാധാന്യമുള്ള റോളുകളാണ് ശ്വേതയ്ക്ക് ലഭിച്ചത്. ഒട്ടേറെ പുരസ്‌കാരങ്ങളും താരം സ്വന്തമാക്കി. എന്നാല്‍ കയത്തിലെ അഭിനയത്തിലൂടെ വീണ്ടും ഗ്ലാമര്‍ നടിയെന്ന് പരിവേഷം ശ്വേതയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നു. കയം ചിത്രവുമായി ബന്ധപ്പെട്ട് വന്നു ചില വിവാദങ്ങള്‍ ഇതിന് കൂടുതല്‍ കളമൊരുക്കി.

English summary
Kayam team Bala and Swetha Menon again coming together in Shivaprasad's movie Sthalam. In Kayam they did intimate scenes,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam