»   » പുതിയ ചിത്രത്തില്‍ ബാര്‍ബറയുടെ നഗ്നരംഗങ്ങള്‍

പുതിയ ചിത്രത്തില്‍ ബാര്‍ബറയുടെ നഗ്നരംഗങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Baraba in new film
കൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഋത്വിക് റോഷന്റെ നായികയായി വന്ന ബാര്‍ബറ മോറിയുടെ പുതിയ സ്പാനിഷ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

ഇന്ത്യയില്‍ ചിത്രം ഇംഗ്ലീഷിലേയ്ക്കും ഹിന്ദിയിലേയ്ക്കും മൊഴിമാറ്റം നടത്തിയാണ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ലാ മുജെര്‍ ഡി മി ഹെര്‍മാനോ(എന്റെ സഹോദരന്റെ ഭാര്യ) എന്നാണ് ചിത്രത്തിന്റെ പേര്.

പേര് സൂചിപ്പിക്കുന്നവണ്ണം തന്നെ ഒട്ടേറെ മസാലസിനുകളാണത്രേ ചിത്രത്തിലുള്ളത്. സെന്‍സര്‍ബോര്‍ഡിന് ചിത്രത്തിലെ സീനുകള്‍ വെട്ടി വെട്ടി മതിയായെന്നാണ് സൂചന.

ഇംഗ്ലീഷിലേയ്ക്ക് മൊഴി മാറ്റം നടത്തിയിരിക്കുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റം നടത്തിയതിന്റെ പകര്‍പ്പ് ഇപ്പോള്‍ സെന്‍സര്‍ബോര്‍ഡിന് മുന്നിലുണ്ട്.

ചിത്രത്തിലെ ചില രംഗങ്ങളില്‍ ബാര്‍ബറ പൂര്‍ണനഗ്നയായിട്ടാണത്രേ പ്രത്യക്ഷപ്പെടുന്നത്. കിട്ടപ്പറ രംഗങ്ങളുടെ മറയില്ലാത്ത ചിത്രീകരണവും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സ്പാനിഷ് പതിപ്പില്‍ ഇതെല്ലാം പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും.

ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്ന ഇംഗ്ലീഷ് പതിപ്പില്‍ നിന്നും ഒട്ടേറെ രംഗങ്ങള്‍ വെട്ടിമാറ്റിയ സ്ഥിതിയ്ക്ക് ഹിന്ദി പതിപ്പിന്റെ ഗതിയും അധികം വ്യത്യസ്തമാകില്ലെന്നാണ് സൂചന. നേരത്തേ കൈറ്റ്‌സില്‍ ബാര്‍ബറ അഭിനയിച്ചപ്പോഴും അതിന്റെ ഇംഗ്ലീഷ് പതിപ്പില്‍ ഗ്ലാമറസായ ചില രംഗങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് വന്നിരുന്നു.

English summary
Barbara Mori"s Spanish film La Mujer De Mi Hermano (My Brother"s Wife) that will never make it to the Hindi dubbed version. The film will release in India in English as well as Hindi. While the English version has been passed with an "A" certificate, the Hindi adaptation has been sent for censor review.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam