»   »  മമ്മൂട്ടിക്ക്‌ വേണ്ടി ബ്ലെസി തിരക്കഥയൊരുക്കുന്നു

മമ്മൂട്ടിക്ക്‌ വേണ്ടി ബ്ലെസി തിരക്കഥയൊരുക്കുന്നു

Subscribe to Filmibeat Malayalam
Blessy
ഭ്രമരത്തിലൂടെ ചലച്ചിത്രാസ്വാദകര്‍ക്ക്‌ പുത്തന്‍ ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ച ബ്ലെസി പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക്‌. മമ്മൂട്ടിയെ നായകനാക്കി തോമസ്‌ സെബാസ്‌റ്റിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ വേണ്ടി തിരക്കഥയൊരുക്കിയാണ്‌ ബ്ലെസി വീണ്ടും സജീവമാകുന്നത്‌.

കാഴ്‌ചയിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ ബ്ലെസി കരിയറില്‍ ഇതാദ്യമായാണ്‌ മറ്റൊരു സംവിധായകന്റെ ചിത്രത്തിന്‌ വേണ്ടി തിരക്കഥ രചിയ്‌ക്കുന്നത്‌. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്‌ത കാഴ്‌ച, പളുങ്ക്‌ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചതും സംവിധായകന്‍ തന്നെയായിരുന്നു.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

മമ്മൂട്ടിയുടെ മായാബസാര്‍ എന്ന ചിത്രത്തിലൂടെയാണ്‌ തോമസ്‌ സെബാസ്‌റ്റിയന്‍ സംവിധാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. പ്രമേയത്തിലും സംവിധാനത്തിലും യാതൊരു പുതുമയും നല്‌കാതിരുന്ന മായാബസാറിന് തിയറ്ററുകളില്‍ വമ്പന്‍ പരാജയമാണ്‌ ഏറ്റുവാങ്ങാനായിരുന്നു വിധി.

ആദ്യചിത്രത്തില്‍ തന്നെ ഒരു സൂപ്പര്‍ താരത്തെ നായകനാക്കാന്‍ കഴിഞ്ഞിട്ടും അത്‌ നേട്ടമാക്കാന്‍ കഴിയാതിരുന്ന തോമസ്‌ സെബാസ്‌റ്റിയന്‌ മമ്മൂട്ടി വീണ്ടും ഡേറ്റ്‌ നല്‍കാന്‍ തയ്യാറായത്‌ അദ്ദേഹത്തിന്റെ ആരാധകരെ പോലും അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്‌. ബ്ലെസിയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുമ്പോള്‍ ആദ്യസിനിമ നേടിത്തന്ന ചീത്തപ്പേര്‌ തുടച്ച്‌ മാറ്റാനാവും തോമസ്‌ സെബാസ്‌റ്റിയന്‍ ശ്രമിയ്‌ക്കുകയെന്ന്‌ ഉറപ്പാണ്‌.

അതിനിടെ ബ്ലെസി-മോഹന്‍ലാല്‍ ടീമിന്റെ ഭ്രമരം ചുരുക്കം ചില റിലീസിങ്‌ കേന്ദ്രങ്ങളില്‍ അമ്പത്‌ ദിവസം പിന്നിട്ടു. പ്രധാന നഗരങ്ങളിലെ വാരാന്ത്യങ്ങളില്‍ ചിത്രത്തിന്‌ ഇപ്പോഴും 60-80 ശതമാനം കളക്ഷന്‍ ലഭിയ്‌ക്കുന്നുണ്ട്‌. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനങ്ങളിലൊന്നാണ്‌ ഭ്രമരത്തിന്‌ തുണയായത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam